ബംഗളൂരു റൂറൽ, ഫെബ്രുവരി 28: നഗരത്തിലെ ബാഗൽഗുണ്ടെക്കടുത്തുള്ള ഡിഫൻസ് കോളനിയിലെ എൻടിടിഎഫ് കോളേജ് വിദ്യാർത്ഥി മലയാളി അധ്യാപകനായ എച്ച്ഒഡിക്ക് മരണക്കുറിപ്പെഴുതി ആത്മഹത്യ ചെയ്തതായി ആരോപണം. വിദ്യാർത്ഥി റുഷ്യന്ത് (18) തൂങ്ങി മരിച്ചു . മെക്കാനിക്കിൽ അവസാന വർഷ ഡിപ്ലോമയ്ക്ക് പഠിക്കുകയായിരുന്നു റുഷ്യന്ത്. മലയാളിയായ ഡിപ്പാർട്മെന്റ് എച്ച്ഒഡി മാനസികമായി പീഡിപ്പിച്ചുവെന്നും പരസ്യമായി അപമാനിച്ചുവെന്നുമാണ് ആരോപണം
അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് മകൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. ഇത്തരമൊരു അവസ്ഥ ആർക്കും ഉണ്ടാകരുതെന്ന് കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡിപ്ലോമ വിദ്യാർത്ഥി റുഷ്യന്ത് തൂങ്ങി ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് കോളേജ് വൈസ് പ്രിൻസിപ്പൽ പ്രകാശ് പറഞ്ഞു, ‘അവൻ നല്ല വിദ്യാർത്ഥിയാണ്, എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു തീരുമാനം എടുത്തതെന്ന് എനിക്കറിയില്ല. വിഷയത്തിൽ അന്യോഷണം നടത്തി ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാന്‍സര്‍ വീണ്ടും വരുന്നതു തടയാന്‍ 100 രൂപയുടെ ഗുളിക; പ്രതിരോധ മരുന്ന് വികസിപ്പിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്
മുംബൈ: ക്യാന്‍സര്‍ വീണ്ടും വരുന്നതു തടയാനുള്ള പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്ത് പ്രമുഖ ക്യാൻസർ ഗവേഷണ-ചികിത്സാ കേന്ദ്രമായ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്.
പത്തു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. 100 രൂപക്ക് പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാനാകുമെന്ന് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ സീനിയർ കാൻസർ സർജൻ ഡോ രാജേന്ദ്ര ബദ്വെ പറഞ്ഞു.
ഇത് രോഗികളില്‍ രണ്ടാം തവണ കാൻസർ ഉണ്ടാകുന്നത് തടയുമെന്നും റേഡിയേഷൻ, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാർശ്വഫലങ്ങള്‍ 50 ശതമാനം കുറയ്ക്കുമെന്നും കമ്ബനി അവകാശപ്പെടുന്നു.രണ്ടാം തവണ ക്യാൻസർ തടയുന്നതിന് ഇത് 30 ശതമാനം ഫലപ്രദമാണ്.പാൻക്രിയാറ്റിക്, ശ്വാസകോശം, വായിലെ അർബുദം എന്നിവയുടെ ചികിത്സയിലും ഇത് ഫലം ചെയ്യും.
കാന്‍സര്‍ വീണ്ടും വരാന്‍ കാരണമാകുന്ന ശരീരത്തിലെ ക്രൊമാറ്റിന്‍ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോ ഓക്സിഡന്റ് ഗുളികയാണിത്. റെഡ് വെറേട്രോള്‍, കോപ്പര്‍ സംയുക്തമാണ് ഗുളികയില്‍ അടങ്ങിയിട്ടുള്ളത്. ഗവേഷണത്തിനായി മനുഷ്യരിലെ കാന്‍സര്‍ കോശങ്ങളെ എലികളില്‍ കുത്തിവെച്ച് അത് പ്രോ ഓക്സിഡന്റ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന പരീക്ഷണം വിജയം കണ്ടു. പാര്‍ശ്വഫലങ്ങള്‍ തടയുന്നതിലുള്ള പരീക്ഷണം മനുഷ്യരിലും വിജയം കണ്ടു.”ഏതാണ്ട് ഒരു പതിറ്റാണ്ടായി ടാറ്റ ഡോക്ടർമാർ ഈ മരുന്നിനു വേണ്ടി പ്രവർത്തിക്കുകയായിരുന്നു. ടാബ്ലെറ്റ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.അനുമതി ലഭിച്ചാല്‍ ജൂണ്‍-ജൂലെ മാസങ്ങളോടെ വിപണിയില്‍ ലഭ്യമാകും. ക്യാൻസർ ചികിത്സ മെച്ചപ്പെടുത്താൻ ഈ ഗുളിക ഒരു പരിധി വരെ സഹായിക്കും” രാജേന്ദ്ര ബദ്വെ പറഞ്ഞു.