Home Featured പാസ് ലഭിച്ചു; കൊട്ടാരക്കര-ബെംഗളൂരു സ്വിഫ്റ്റ് ഡീലക്സ് ബസിന്റെ റൂട്ട് ബത്തേരി വഴിയാക്കി

പാസ് ലഭിച്ചു; കൊട്ടാരക്കര-ബെംഗളൂരു സ്വിഫ്റ്റ് ഡീലക്സ് ബസിന്റെ റൂട്ട് ബത്തേരി വഴിയാക്കി

by admin

ബെംഗളൂരു: ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്രാ പാസ് ലഭിച്ചതോടെ കൊട്ടാരക്കര-ബെംഗളൂരു സ്വിഫ്റ്റ് ഡീലക്സ് ബസിന്റെ റൂട്ട് ബത്തേരി വഴിയാക്കി മാറ്റി. ബെംഗളൂരുവിൽ നിന്നുള്ള മടക്കസർവീസ് മാനന്തവാടി വഴിയാണ്. തിരുവനന്തപുരം സ്കാനിയ ബസിന്റെ പാസാണ് കൊട്ടാരക്കര സർവീസിന് നൽകിയത്. ഉച്ചയ്ക്ക് 2.01ന് കൊട്ടാരക്കരയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.40നു ബെംഗളൂരുവിലെത്തും. ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് വൈകിട്ട് 4.16നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.45നു കൊട്ടാരക്കരയിലെത്തും.

You may also like

error: Content is protected !!
Join Our WhatsApp Group