Home Featured ഭര്‍ത്താവ് ചായ കുടിയ്ക്കാന്‍ വരാത്തതില്‍ യുവതി മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭര്‍ത്താവ് ചായ കുടിയ്ക്കാന്‍ വരാത്തതില്‍ യുവതി മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

by admin

വഡോദര: ചായ കുടിയ്ക്കാന്‍ വിളിച്ചിട്ട് ഭര്‍ത്താവ് വരാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു ചെയ്തു. ഗുജറാത്തിലെ വഡോദര ജില്ലയിലാണ് സംഭവം. ഡോക്ടറുടെ ഭാര്യയായ ഇരുപത്തിയെട്ടു വയസുകാരിയാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.യുവതി വെള്ളിയാഴ്ച്ച വൈകിട്ട് ഭര്‍ത്താവിനെ ചായ കുടിയ്ക്കാന്‍ വീട്ടിലേക്ക് വിളിച്ചു. എന്നാല്‍ ജോലി തിരക്കിലായിരുന്ന ഡോക്ടര്‍ ഇപ്പോള്‍ എത്താന്‍ കഴിയില്ല എന്നറിയിച്ചു. ഇതിന് പിന്നാലെയാണ് യുവതിയുടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

യുവതി ഭര്‍ത്താവിനെ വീഡിയോ കോള്‍ വിളിക്കുകയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. തൂങ്ങി മരിക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഇതിനായി ഫാനില്‍ ഷാളുകൊണ്ട് കുരുക്കും തയ്യാറാക്കി.

ആത്മഹത്യാ ഭീഷണിയെ തുടര്‍ന്ന് വീട്ടിലെത്തിയ ഭര്‍ത്താവ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസെത്തി ഭര്‍ത്താവിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചായ കുടിക്കാന്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ആത്മ ഹത്യാ ശ്രമമെന്ന് അറിയുന്നത്. അപകട നില തരണം ചെയ്ത യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതി ഭര്‍ത്താവിനെ വീഡിയോ കോള്‍ വിളിക്കുകയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. തൂങ്ങി മരിക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഇതിനായി ഫാനില്‍ ഷാളുകൊണ്ട് കുരുക്കും തയ്യാറാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group