Home Featured കര്‍ണാടകയില്‍ വിദ്യാർഥിയെ അർധനഗ്നനാക്കി നടത്തിയ സംഭവം: പോലീസ് കേസെടുത്തു

കര്‍ണാടകയില്‍ വിദ്യാർഥിയെ അർധനഗ്നനാക്കി നടത്തിയ സംഭവം: പോലീസ് കേസെടുത്തു

by admin

ബെംഗളൂരു: ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചെന്നാരോപിച്ച് 19-കാരനെ അർധനഗ്നനാക്കി നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു.

കലബുറഗി എൻ.വി. കോളേജിന്റെ ഹോസ്റ്റലിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഹോസ്റ്റലിലെ മറ്റുവിദ്യാർഥികൾ സംഘടിപ്പിച്ച അംബേദ്കർ അനുസ്മരണപരിപാടിയിൽ വ്യക്തിപരമായ കാരണങ്ങളാൽ വിദ്യാർഥി പങ്കെടുത്തിരുന്നില്ല.

ഇതേത്തുടർന്ന് 20-ഓളം വിദ്യാർഥികൾ ചേർന്ന് മർദിക്കുകയും അംബേദ്കറുടെ ചിത്രവും വഹിച്ച് അർധനഗ്നനാക്കി നടത്തിക്കുകയുമായിരുന്നു.

വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയെയാണ് ഉപദ്രവിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group