Home കർണാടക ബെംഗളൂരുവിൽ ശൈത്യകാലത്തിന് തുടക്കം; 15 ജില്ലകളിൽ താപനിലയിൽ വൻ ഇടിവ്, വിജയപുരയിൽ 15 ഡിഗ്രി

ബെംഗളൂരുവിൽ ശൈത്യകാലത്തിന് തുടക്കം; 15 ജില്ലകളിൽ താപനിലയിൽ വൻ ഇടിവ്, വിജയപുരയിൽ 15 ഡിഗ്രി

ബെംഗളൂരു: കർണാടകയിൽ ശൈത്യകാലം ശക്തമാകുന്നു. ബെംഗളൂരുവിലും സംസ്ഥാനത്തെ വടക്കൻ, തെക്കൻ ഉൾപ്രദേശങ്ങളിലും വിജയപുര ഉൾപ്പെടെയുള്ള ജില്ലകളിലും പുലർച്ചെ മൂടൽമഞ്ഞും തണുപ്പും വർധിച്ചു. ചില ജില്ലകളിൽ താപനില സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു.15 ജില്ലകളിൽ താപനില കുറഞ്ഞുതിങ്കളാഴ്ച കർണാടകയിലെ 15 ജില്ലകളിൽ സാധാരണയേക്കാൾ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. വടക്കൻ ഉൾപ്രദേശമായ വിജയപുരയിൽ 15 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഈ സമയത്തെ ശരാശരി താപനിലയേക്കാൾ 4.7 ഡിഗ്രി കുറവാണിത്.ഗഡാഗിൽ 15.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

ശരാശരിയേക്കാൾ 4.1 ഡിഗ്രി കുറവാണിത്. ധാർവാഡിൽ 15.4 ഡിഗ്രി, ബെൽഗാമിൽ 15.6 ഡിഗ്രി, ബാഗൽകോട്ടിൽ 16.5 ഡിഗ്രി, റായ്ച്ചൂരിൽ 17 ഡിഗ്രി എന്നിങ്ങനെയാണ് മറ്റ് പ്രധാന ജില്ലകളിലെ താപനില.ഒരാഴ്ച കൂടി തണുപ്പും മൂടൽമഞ്ഞുംഅടുത്ത ഏഴ് ദിവസങ്ങളിലും കർണാടകയുടെ വിവിധ ഭാഗങ്ങളിൽ രാവിലെ തണുപ്പും മൂടൽമഞ്ഞും തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പുലർച്ചെ തണുപ്പ് അനുഭവപ്പെടുമെങ്കിലും പകൽ സമയങ്ങളിൽ സാധാരണ നിലയിൽ വെയിൽ ലഭിക്കും. ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എൽ നിനോ പ്രഭാവം;

തണുപ്പ് കുറയാൻ സാധ്യത ഈ വർഷം മുൻവർഷങ്ങളെ അപേക്ഷിച്ച് ശൈത്യകാലത്തിന്റെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ശ്രീനിവാസ് റെഡ്ഡി വ്യക്തമാക്കി. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ ഇത്തവണ മൺസൂൺ മഴ കുറഞ്ഞതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.നിലവിൽ ഈ മാസത്തെ മൺസൂൺ മഴ അവസാനിച്ചിരിക്കുകയാണ്. നവംബർ രണ്ടാം വാരം വരെ സംസ്ഥാനത്ത് കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ തണുപ്പ് ശക്തമാകുമെങ്കിലും പകൽ താപനില സാധാരണ നിലയിൽ തുടരുമെന്നും ശ്രീനിവാസ് റെഡ്ഡി കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group