Home കർണാടക നെഞ്ചുവേദനയും ശ്വാസതടസ്സവും: കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെഞ്ചുവേദനയും ശ്വാസതടസ്സവും: കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ (73) നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ബെംഗളൂരുവിലെ വൈദേഹി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബാഡ്മിന്റണ്‍ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന എം.എല്‍.സി ഗോവിന്ദരാജുവും സംഘവും ഉടനടി ഇടപെട്ട് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണോ എന്നതില്‍ പ്രാഥമിക സംശയങ്ങള്‍ ഉയർന്നിട്ടുണ്ടെങ്കിലും, നിലവില്‍ ഡോക്ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.വാർത്തയറിഞ്ഞയുടൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആശുപത്രിയിലെത്തി പരമേശ്വരയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചികിത്സിക്കുന്ന ഡോക്ടർമാരുമായി സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങള്‍.

You may also like

error: Content is protected !!
Join Our WhatsApp Group