ബിഗ് ബോസ് മലയാളം സീസണ്‍ 8 ആരംഭിക്കുന്നതിന് മുൻപുള്ള പ്രെഡിക്ഷൻ ലിസ്റ്റുകളില്‍ പ്രേക്ഷകർ ഏറ്റവും കൂടുതല്‍ ചർച്ച ചെയ്ത പേരുകളിലൊന്നായിരുന്നു സാമൂഹിക-രാഷ്ട്രീയ നിരീക്ഷകനായ രാഹുല്‍ ഈശ്വറിന്റേത്.ടിവി ചർച്ചകളിലും പൊതുവേദികളിലും തീപ്പൊരി വാദമുഖങ്ങള്‍ നിരത്തി ശ്രദ്ധേയനായ വ്യക്തിയായതുകൊണ്ടുതന്നെ, ബിഗ് ബോസ് ഹൗസിനുള്ളിലും വലിയൊരു തരംഗം സൃഷ്ടിക്കാൻ രാഹുലിന് കഴിയുമെന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഷോ പുരോഗമിക്കുന്തോറും ആ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാൻ രാഹുലിന് സാധിച്ചില്ല.പൊതുസമൂഹത്തില്‍ രാഹുലിന് ഉണ്ടായിരുന്ന ശക്തമായ ഇമേജും വ്യക്തിത്വവും ബിഗ് ബോസ് വീട്ടില്‍ എത്തിയതോടെ മങ്ങിപ്പോയെന്ന് സീസണ്‍ 5 ജേതാവ് അഖില്‍ മാരാർ ഉള്‍പ്പെടെയുള്ളവർ നേരത്തെ നിരീക്ഷിച്ചിരുന്നു.
സ്വന്തം നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ച് ഗെയിമില്‍ വലിയൊരു സ്വാധീനം ചെലുത്തുന്നതിന് പകരം, പലപ്പോഴും അപ്രസക്തമായ വഴികളിലൂടെയാണ് രാഹുലിന്റെ ഗെയിം നീങ്ങുന്നതെന്ന വിമർശനം പ്രേക്ഷകർക്കിടയിലും ശക്തമാണ്.ഇപ്പോഴിതാ, രാഹുലിന്റെ ഗെയിം പ്ലാനിനെയും ബിഗ് ബോസിന്റെ തന്ത്രങ്ങളെയും വിലയിരുത്തി ഒന്നാം സീസണ്‍ വിജയിയായ സാബുമോൻ നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. . ബിഗ് ബോസില്‍ ഓരോ സീസണിലും ഓരോ ബലിയാടുകളെ കിട്ടും, ഇത്തവണത്തെ ബലിമൃഗം രാഹുല്‍ ഈശ്വർ ആണെന്നാണ് സാബു മോന്റെ നിരീക്ഷണം.”ഈ ബിഗ് ബോസിന് ഓരോ പ്രാവശ്യവും ഓരോ ഇരകളെ കിട്ടും, ബലിയാട്. ഇപ്രാവശ്യത്തെ ബലിമൃഗം എനിക്ക് തോന്നുന്നത് രാഹുല്‍ ഈശ്വറായിരിക്കും. അതുകൊണ്ടാണ് ഈ ആഴ്ച എവിക്ഷൻ ഇല്ലാതെ പോയത്. രാഹുല്‍ സ്വന്തം ഗെയിമില്‍ വലിയൊരു മാറ്റം വരുത്തിയില്ലെങ്കില്‍, അസാധ്യമായ സെല്‍ഫ് കണ്‍ട്രോളില്‍ പോയില്ലെങ്കില്‍ രാഹുലിന്റെ ഗെയിം അവിടെ അവസാനിക്കും. രാഹുല്‍ വേദാങ്കിയുമായി അടുത്ത് നടക്കുന്നുണ്ട്.
ആ ട്രാക്ക് ഒന്നുകൂടി പുഷ് ചെയ്ത്, വണ്ടി എങ്ങോട്ടാണ് പോവുന്നത് എന്ന് കാണാനാണ് ഈ ആഴ്ചയിലെ എവിക്ഷൻ തന്നെ ഒഴിവാക്കിയത്. സത്യത്തില്‍ ആ കുട്ടി ഈ ആഴ്ച പുറത്തുപോവേണ്ടതായിരുന്നു. കൊള്ളാമെടാ ബിഗ് ബോസേ ഈ കളി!” എന്നാണ് സാബുമോൻ വ്യക്തമാക്കിയത്.രാഹുലും സഹമത്സരാർത്ഥിയായ വേദാങ്കിയും തമ്മിലുള്ള സൗഹൃദത്തെ ഷോയുടെ കണ്ടന്റിനായി ഉപയോഗപ്പെടുത്താനുള്ള ശ്രമമാണോ ബിഗ് ബോസ് അണിയറപ്രവർത്തകർ നടത്തുന്നതെന്ന ചോദ്യം ഇപ്പോള്‍ സൈബർ ഇടങ്ങളിലും സജീവമായി ഉയരുന്നുണ്ട്.പുറത്തുണ്ടായിരുന്ന ജനപ്രീതി നിലനിർത്താനും മത്സരത്തില്‍ ശക്തമായി തിരിച്ചുവരാനും രാഹുലിന് ഇനി സാധിക്കുമോ അതോ വിമർശകർ പറയുന്നതുപോലെ ഷോയിലെ പരീക്ഷണങ്ങള്‍ക്ക് രാഹുല്‍ ഇരയാകുമോ എന്ന് കണ്ടറിയണം.