ചെന്നൈ: അതിതീവ്ര ചുഴലിക്കാറ്റായ അർണബ് കര തൊടാനൊരുങ്ങുന്നു. വലിയ രീതിയില്‍ വിമാന സർവ്വീസുകള്‍ക്ക് മാറ്റമുണ്ടാകുമെന്ന അറിയിപ്പുമായി എയർ ഇന്ത്യ.ഒക്ടോബർ 28ന് വിജയവാഡ, വിശാഖപട്ടണം വിമാന സർവീസുകളെ അർണബ് ചുഴലിക്കാറ്റ് ബാധിച്ചേക്കും. യാത്രയ്ക്ക് മുമ്പ് വിമാനങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നാണ് വിമാനകമ്പനി നല്കുന്ന നിർദേശം. ഒഡിഷയില്‍ 26 ട്രെയിൻ സർവീസുകളാണ് അർണബ് ചുഴലിക്കാറ്റ് മൂലം റദ്ധാക്കിയത്. ഇതിന് പുറമേ നിരവധി ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ട്.ഒഡിഷയില്‍ 16 ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 48000 ആളുകളെയാണ് ഇവിടെ മാറ്റി പാർപ്പിച്ചു.
ഇൻഡിഗോ, ആകാശ എയർ , എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവ സർവീസുകള്‍ റദ്ദാക്കിയതായി വിമാന കമ്പനികള്‍ വിശദമാക്കുന്നത്. നിരവധി സർവീസുകള്‍ റദ്ദാക്കി. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിലെ ഇൻഡിഗോ സർവീസുകള്‍ പൂർണമായും നിർത്തിവച്ചു .ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വ്യാമയാന സുരക്ഷ വിലയിരുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരയോഗം ചേർന്നു.സ്ഥിതി വിലയിരുത്തി മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. സംസ്ഥാനത്ത് രണ്ടായിരത്തിലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് 12 എൻ ഡി ആർ എഫ്, 10 എസ് ഡി ആർ എഫ് സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുടങ്ങി.