Home കർണാടക കടുത്ത തൊഴില്‍ സമ്മര്‍ദമെന്ന് കുടുംബം; 47കാരനായ ശാസ്ത്രജ്ഞൻ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

കടുത്ത തൊഴില്‍ സമ്മര്‍ദമെന്ന് കുടുംബം; 47കാരനായ ശാസ്ത്രജ്ഞൻ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

ബെംഗളൂരുവിലെ സീഗെഹള്ളിയിലുള്ള കെട്ടിടത്തില്‍നിന്ന് 47കാരനായ ശാസ്ത്രജ്ഞൻ ചാടി മരിച്ചു. ജോലിസ്ഥലത്തെ സമ്മർദവും മാനസിക സംഘർഷവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു.നഗരത്തിലെ എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജൻസിയില്‍ (എഡിഎ) പ്രോഗ്രാമിങ് വിഭാഗത്തില്‍ സീനിയർ സയന്റിസ്റ്റായി ജോലി ചെയ്തിരുന്ന ശരദ് കത്യാറാണ് മരിച്ചത്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എല്‍സിഎ) എംകെ2 പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. സീഗെഹള്ളിയിലെ താമസസമുച്ചയത്തിലെ നാലാം നിലയിലുള്ള ഫ്ലാറ്റില്‍ കുടുംബത്തോടൊപ്പമാണ് കത്യാർ താമസിച്ചിരുന്നത്.വിഷാദാവസ്ഥയ്ക്ക് ചികിത്സ തേടിയിരുന്നുകഴിഞ്ഞ ഒരു മാസത്തിലേറെയായി കത്യാർ കടുത്ത ജോലിസമ്മർദം നേരിട്ടിരുന്നതായും ഇത് മാനസികാരോഗ്യത്തെ ബാധിച്ചതായും കുടുംബം പരാതിയില്‍ ആരോപിച്ചു.

സ്വകാര്യ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ തേടിയിരുന്ന അദ്ദേഹത്തിന് വിഷാദാവസ്ഥ (ഡിപ്രസീവ് എപ്പിസോഡ്) സ്ഥിരീകരിച്ചിരുന്നതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. എന്നാല്‍, ചികിത്സ തേടിയിട്ടും ജോലിസ്ഥലത്തെ സമ്മർദം തുടർന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.ഒക്ടോബർ 21ന് മാനസികാരോഗ്യ പരിശോധനയ്ക്കായി കത്യാർ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആൻഡ് ന്യൂറോസയൻസസില്‍ (നിംഹാൻസ്) എത്തിയിരുന്നു. ഇവിടെനിന്ന് അദ്ദേഹത്തിന് മരുന്നുകളും നിർദേശിച്ചിരുന്നു.കുടുംബത്തിന്റെ പരാതിയില്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൻഎസ്‌എസ്) 2023ലെ 194-ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കത്യാറിന്റെ ഭാര്യയുടെയും മാതാപിതാക്കളുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച്‌ അന്വേഷണം തുടരുകയാണ്.

ജോലി സമ്മർദത്തെക്കുറിച്ച്‌ അറിവില്ലായിരുന്നുവെന്ന് എഡിഎകത്യാർ നേരിട്ടിരുന്നതായി പറയപ്പെടുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ അറിവില്ലായിരുന്നുവെന്ന് എഡിഎ അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടർ കൃഷ്ണ രാജേന്ദ്ര പറഞ്ഞു.”ഇത്തരമൊരു പ്രശ്നത്തെക്കുറിച്ച്‌ ഞങ്ങള്‍ക്ക് അറിവില്ലായിരുന്നു. അദ്ദേഹത്തിന്റെ ചില സഹപ്രവർത്തകരോട് സംസാരിച്ചപ്പോഴും അവർക്കും ഇതിനെക്കുറിച്ച്‌ അറിയില്ലെന്നാണ് പറഞ്ഞത്,” അദ്ദേഹം വ്യക്തമാക്കി.ജീവനക്കാർക്ക് മാനസിക സമ്മർദം കൈകാര്യം ചെയ്യുന്നതിനായി സ്ഥാപനം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജോലിസമ്മർദം മാത്രമാണ് മരണത്തിന് കാരണമെന്ന് ഉറപ്പിച്ചുപറയാനാകില്ലെന്നും ആരോഗ്യപരമായ മറ്റ് ഘടകങ്ങളും ഇതിന് പിന്നിലുണ്ടാകാമെന്നും രാജേന്ദ്ര അഭിപ്രായപ്പെട്ടു. ജീവനക്കാർ സാധാരണയായി രാവിലെ 8.30 മുതല്‍ വൈകിട്ട് ആറുവരെയാണ് ജോലി ചെയ്യുന്നതെന്നും കത്യാർ കൃത്യമായി ഓഫീസിലെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച രാജേന്ദ്ര, പ്രയാസങ്ങള്‍ നേരിടുന്ന ജീവനക്കാർക്ക് ഏജൻസി നേതൃത്വത്തെ എപ്പോള്‍ വേണമെങ്കിലും സമീപിക്കാമെന്നും വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group