Home Featured നടി സ്‌നേഹ ബാബു വിവാഹിതയായി; വരന്‍ ‘കരിക്ക്’ ടീമിലെ അഖില്‍ സേവ്യര്‍

നടി സ്‌നേഹ ബാബു വിവാഹിതയായി; വരന്‍ ‘കരിക്ക്’ ടീമിലെ അഖില്‍ സേവ്യര്‍

by admin

രിക്ക് വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ സ്‌നേഹ ബാബു വിവാഹിതയായി. കരിക്ക് ടീമിന്റെ സാമര്‍ത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ അഖില്‍ സേവ്യറാണ് വരന്‍. ‘സാമര്‍ത്ഥ്യ ശാസ്ത്ര’ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയമാകുന്നതും. ഈ സീരീസില്‍ ഒരു പ്രധാന വേഷത്തില്‍ സ്‌നേഹയും എത്തിയിരുന്നു.

വിവാഹത്തിന്റെ ചിത്രങ്ങള്‍ സ്‌നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നേഹ റീല്‍സുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളിലും സ്‌നേഹ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വിവാഹത്തില്‍ ‘കരിക്ക്’ താരങ്ങളെല്ലാവരും തന്നെ എത്തിയിരുന്നു. അര്‍ജുന്‍ രത്തന്‍, ശബരീഷ്, കിരണ്‍ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാര്‍, അനഘ മരിയ വര്‍ഗ്ഗീസ്, നീലിന്‍ സാന്‍ഡ്ര എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു. ഗ്രേസി-ബാബു ദമ്ബതികളുടെ മകളായി 1997 മെയ് 18ന് മുംബൈയിലെ ഗോരെഗാവിലാണ് സ്‌നേഹയുടെ ജനനം. സെന്റ് തോമസ് ഹൈ സ്‌കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജ്, ഗോരെഗാവിലായിരുന്നു സ്‌നേഹയുടെ പഠനം.

You may also like

error: Content is protected !!
Join Our WhatsApp Group