ജുനഗഡ് : അഞ്ച് വയസുകാരൻ കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു . ഉത്തര്‍പ്രദേശിലെ കാഞ്ചൻപൂര്‍ സ്വദേശി രവീന്ദ്ര ഭാരതിയുടെ മകൻ ആദിത്യയാണ് മരിച്ചത് . ആദിത്യയെ അമ്മ കുളിക്കാൻ വിളിച്ചതിന് പിന്നാലെ കുട്ടി ഓടിയൊളിച്ചിരുന്നു . അച്ഛൻ രവീന്ദ്ര ഭാരതി ജോലി ചെയ്യുന്ന പ്ലാസ്റ്റിക് ഫാക്ടറിയില്‍ കിടന്നിരുന്ന കാറിലാണ് കുട്ടി കയറി ഒളിച്ചത് . കാറില്‍ കയറിയ ഉടൻ ഡോര്‍ അകത്തുനിന്നും ലോക്കായി . ആദിത്യയെ ഏറെ നേരം കാണാത്തതിനാല്‍ വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. സമീപത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ കാറിന് സമീപം ആദിത്യയെ കാണുകയായിരുന്നു.
തുടര്‍ന്ന് കാറിന്റെ വാതില്‍ തുറന്നപ്പോള്‍ ആദിത്യയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ആദ്യം ജുനാഗഡ് സിവില്‍ ആശുപത്രിയിലേക്കും പിന്നീട് രാജ് കോട്ട് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു