Home Featured പാക് ബാങ്കിലേക്ക് 50 ലക്ഷം അയക്കണം; കര്‍ണാടക ഹൈകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് വധഭീഷണി

പാക് ബാങ്കിലേക്ക് 50 ലക്ഷം അയക്കണം; കര്‍ണാടക ഹൈകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് വധഭീഷണി

by admin

ബംഗളൂരു: കര്‍ണാടക ഹൈകോടതിയിലെ ആറ് ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി. പാകിസ്താനിലുള്ള ബാങ്കിലെ അക്കൗണ്ടില്‍ 50 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നുമായിരുന്നു ഭീഷണി.ബംഗളൂരു സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. ഹൈകോടതി പബ്ലിക് റിലേഷൻസ് ഓഫിസര്‍ കെ. മുരളീധറിനാണ് വാട്സ്‌ആപ്പില്‍ ഭീഷണി സന്ദേശം ലഭിച്ചത്.

പാകിസ്താനിലുള്ള എ.ബി.എല്‍ ബാങ്കില്‍ 50 ലക്ഷം നിക്ഷേപിക്കണമെന്നും സന്ദേശത്തില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ജൂലൈ 12ന് വൈകീട്ട് ഏഴിനാണ് ഔദ്യോഗിക മൊബൈല്‍ നമ്ബറിലെ വാട്സ്‌ആപ്പില്‍ ഭീഷണി സന്ദേശം കിട്ടുന്നത്.

പണം കൈമാറിയില്ലെങ്കില്‍ ഹൈകോടതി ജഡ്ജിമാരായ മുഹമ്മദ് നവാസ്, എച്ച്‌.ടി. നരേന്ദ്ര പ്രസാദ്, അശോക് ജി. നജഗന്നവര്‍, എച്ച്‌.പി. സന്ദേശ്, കെ. നടരാജൻ, ബി. വീരപ്പ എന്നിവരെ കൊല്ലുമെന്നും ഇതില്‍ ഉണ്ടായിരുന്നു.’ദുബൈ ഗ്യാങ്ങി’ലെ ആളാണ് താനെന്നും ഭീഷണി സന്ദേശമയച്ചയാള്‍ അവകാശപ്പെടുന്നുണ്ട്. വിവിധ നമ്ബറുകളില്‍ നിന്നായിരുന്നു സന്ദേശങ്ങള്‍ വന്നത്. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ദക്ഷിണ കന്നഡയിലെ നദികളില്‍ ജലനിരപ്പുയരുന്നു

തെലങ്കാന, കര്‍ണാടക അടക്കം ദക്ഷിണേന്ത്യയിലും കനത്ത മഴ. തെലങ്കാനയില്‍ അടുത്ത മൂന്ന് ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് മുതല്‍ പെയ്ത കനത്ത മഴയില്‍ ഹൈദരാബാദ് നഗരത്തിന്റെ പലയിടങ്ങളിലും വെള്ളം കയറി.

ദക്ഷിണ കന്നഡയില്‍ നദികളുടെ ജലനിരപ്പ് അപകടനിലക്ക് അടുത്തെത്തി. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ആശങ്കയിലാണ്. ഉഡുപ്പിയില്‍ മൂന്ന് പേര്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ദക്ഷിണ കന്നഡയില്‍ റെഡ് അലര്‍ട്ടുണ്ട്. ഇവിടെയും ഉഡുപ്പിയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

തെലങ്കാനയിലെ നിരവധി ജില്ലകളില്‍ അടുത്ത നാലഞ്ച് ദിവസങ്ങളില്‍ മഴയുണ്ടാകും. ഇന്ന് മുതല്‍ വ്യാഴം വരെ റെഡ് അലര്‍ട്ടുമുണ്ട്. ഹൈദരാബാദില്‍ തിങ്കാളഴ്ച വൈകിട്ടുണ്ടായ അര മണിക്കൂര്‍ മാത്രം നീണ്ട കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഡല്‍ഹിയില്‍ യമുന നദി അപകടനിലക്ക് മുകളില്‍ തന്നെയാണ് ഒഴുകുന്നത്. ഇന്ന് രാവിലെ 205.45 മീറ്റര്‍ ഉയരെയാണ് നദിയിലെ ജലനിരപ്പ്.

You may also like

error: Content is protected !!
Join Our WhatsApp Group