Home Featured മണിപ്പുരില്‍ സ്‌ത്രീകളെ നഗ്നരാക്കി പീഡനം: പ്രധാന പ്രതിയുടെ വീട് കത്തിച്ചു

മണിപ്പുരില്‍ സ്‌ത്രീകളെ നഗ്നരാക്കി പീഡനം: പ്രധാന പ്രതിയുടെ വീട് കത്തിച്ചു

by admin

ന്യൂഡല്‍ഹി> മണിപ്പുരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിലെ പ്രധാനപ്രതിയുടെ വീട് ഗ്രാമവാസികള്‍ കത്തിച്ചു. അറസ്റ്റിലായ ഹുയിറെം ഹെരൊദാസ് മെയ്തിയുടെ വീട് തീവെച്ച്‌ നശിപ്പിച്ചെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മണിപ്പൂരില്‍ കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തുന്നതും ലൈംഗികാതിക്രമം നടക്കുന്നതിൻറെയും വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഹുയ്റെം ഹീറോദാസ് അറസ്റ്റിലായത്. കേസിലെ പ്രതികളായ നാലു പേര്‍ നിലവില്‍ അറസ്റ്റിലായിട്ടുണ്ട്. മണിപ്പുരില്‍ നിന്നുള്ള ക്രൂരതയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷം പൊലീസ് നടപടി സ്വീകരിച്ചത്.

ഹെല്‍മറ്റ് ധരിച്ചില്ല ; വാഹനാപകടത്തില്‍ പരിക്കേറ്റ് വീട്ടില്‍ കഴിയുന്ന ആള്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

ഹെല്‍മറ്റ് ധരിച്ചില്ല ; വാഹനാപകടത്തില്‍ പരിക്കേറ്റ് വീട്ടില്‍ കഴിയുന്ന ആള്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ടുമാസമായി വീട്ടില്‍ കഴിയുന്ന ആള്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. പാലോട് പെരിങ്ങമല സ്വദേശി അനില്‍കുമാറിനാണ് പിഴ ചുമത്തിയത്. വാഹനാപകടത്തില്‍ തുടയെല്ല് പൊട്ടി എട്ടുമാസമായി ചികിത്സയില്‍ കഴിഞ്ഞുവരികയാണ് അനില്‍കുമാര്‍. പിഴ സന്ദേശത്തില്‍ അഞ്ഞൂറു രൂപ പിഴയടക്കണമെന്നാണ് നിര്‍ദേശം. സംഭവത്തില്‍ പരാതി നല്‍കുമെന്ന് അനില്‍ കുമാര്‍ പറയുന്നു.

പിഴ സന്ദേശത്തില്‍ കാണിക്കുന്ന ചിത്രത്തിലുള്ള വാഹനം അനില്‍കുമാറിന്റെ അല്ല. സ്‌കൂട്ടറില്‍ രണ്ടു പേര്‍ സഞ്ചരിക്കുന്ന ചിത്രമാണ് പിഴ സന്ദേശത്തില്‍ ഉള്ളത്. എന്നാല്‍ അനില്‍കുമാറിന്റേത് ഹോണ്ട ബൈക്കാണ് വാഹനം.ചിത്രത്തില്‍ രണ്ടു പേരും ഹെല്‍മറ്റ് ധരിച്ചിട്ടില്ല. പത്തനംതിട്ട ഏനാത്ത് ഭാഗത്ത് വെച്ച്‌ നിയമലംഘനം നടത്തയതായാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ എട്ടുമാസമായി വാഹനപകടത്തില്‍ പരിക്കേറ്റ് പുറത്തുപോലും ഇറങ്ങാന്‍ കഴിയാതെ വീട്ടില്‍ കഴിഞ്ഞുവരികയാണ് അനില്‍കുമാര്‍.

You may also like

error: Content is protected !!
Join Our WhatsApp Group