Home Featured മൊമൊസ് തീറ്റ മല്‍സരത്തില്‍ പങ്കെടുത്ത യുവാവിന് ദാരുണാന്ത്യം

മൊമൊസ് തീറ്റ മല്‍സരത്തില്‍ പങ്കെടുത്ത യുവാവിന് ദാരുണാന്ത്യം

by admin

കൂട്ടുകാരുമൊത്ത് ഉല്ലസിക്കുന്നതിനിടെ മൊമൊസ് തീറ്റ മല്‍സരത്തില്‍ പങ്കെടുത്ത യുവാവിന് ദാരുണാന്ത്യം. ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശിയായ ബിപിന്‍ കുമാര്‍ പസ്വാന്‍ (23) ആണ് മരിച്ചത്.

മൊബൈല്‍ റിപ്പയര്‍ കടയിലാണ് മരിച്ച ബിപിന്‍ കുമാര്‍ പസ്വാന്‍ ജോലി ചെയ്തിരുന്നത്. പതിവുപോലെ ജോലി കഴിഞ്ഞ് ഇരിക്കുന്നതിനിടെയാണ് ഏറ്റവുമധികം മൊമൊസ് ആര്‍ക്കാണ് കഴിക്കാന്‍ സാധിക്കുകയെന്ന് കൂട്ടുകാര്‍ക്കിടയില്‍ സംസാരമുയര്‍ന്നത്. ഇതോടെ മല്‍സരം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. പസ്വാനെയും കൂട്ടുകാര്‍ പ്രോല്‍സാഹിപ്പിച്ചു.

വാശിക്ക് മൊമൊസ് കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പസ്വാന്‍ ബോധരഹിതനായി വീണ് തല്‍ക്ഷണം മരിക്കുകയായിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവാവിന്റെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group