Home Featured അബ്ദുള്‍ നാസര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തും

അബ്ദുള്‍ നാസര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തും

by admin

ബംഗളൂരു: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തും. ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബംഗളൂരുവില്‍ കഴിഞ്ഞിരുന്ന മഅ്ദനി സുപ്രീം കോടതിയുടെ അനുമതിയോടെയാണ് കേരളത്തിലേക്ക് എത്തുന്നത്. പിതാവിനെ കാണാനെത്തുന്ന മഅ്ദനി 12 ദിവസം കേരളത്തിലുണ്ടാവും. സുപ്രിംകോടതി നേരത്തെ മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ബി.ജെ.പി സര്‍ക്കാര്‍ കടുത്ത വ്യവസ്ഥകള്‍ വെച്ചതോടെ യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് മഅ്ദനിയുടെ ജാമ്യവ്യസ്ഥയില്‍ ഇളവ് ലഭിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇതിനായി ഇടപെടല്‍ നടത്തിയത്. പിതാവിനെ കാണാൻ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മഅ്ദനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇന്ന് വൈകിട്ട് ബംഗ്ളൂരുവില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്ബാശ്ശേരിയില്‍ എത്തുന്ന മഅദനിക്ക് വിമാനത്താവളത്തില്‍ പി ഡി പി പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കും. കര്‍ണ്ണാടക പൊലീസിൻ്റെ കര്‍ശന സുരക്ഷയിലാണ് മഅദനി കേരളത്തില്‍ എത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group