Home Featured എസ്.എൻ.ഡി.പി. ബെംഗളൂരു യൂണിയൻ വനിതാസംഘം

എസ്.എൻ.ഡി.പി. ബെംഗളൂരു യൂണിയൻ വനിതാസംഘം

by admin

ബെംഗളൂരു: എസ്.എൻ.ഡി.പി. യോഗം ബെംഗളൂരു യൂണിയൻ വനിതാ സംഘം രൂപവത്കരിച്ചു. ഭാരവാഹികളായി പ്രസന്ന സേനൻ (പ്രസി.), ലേഖ തമ്പാൻ (സെക്ര.), ശോഭ സൗന്ദർരാജ് (വൈസ് പ്രസി.), പ്രവീണ സുജൻ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി സുഷമ മനോജ്, ഷെർളി സത്യൻ, സുമ ജനാർദനൻ, മഞ്ജു പ്രശാന്ത്, ബിന്ദു രവിലാൽ എന്നിവരെയും തിരഞ്ഞെടുത്തു. യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീജ രാജീവ്, ചന്ദ്രസേനൻ, പി.ബി. ബിജു കുമാർ, അജീഷ് ലക്ഷ്മണൻ, വി. സുനിൽ, ബിജുകുമാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു.

തിരക്കേറിയ ബസ്സിന്റെ വാതിൽപ്പടിയിൽ നിന്ന് വീണ് മരിച്ചു

ബെംഗളൂരു: തിരക്കേറിയ കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിൽപ്പടിയിൽനിന്ന് യാത്രചെയ്തയാൾ പുറത്തേക്കുവീണ് മരിച്ചു. മാണ്ഡ്യയിലെ പാണ്ടവപുരയിലാണ് സംഭവം. ഹരകനഹള്ളി സ്വദേശി ചെലുവ ഗൗഡയാണ് മരിച്ചത്. മാണ്ഡ്യയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.

കർണാടകത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തിപദ്ധതി നടപ്പാക്കിയശേഷമുണ്ടായ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ 12-ന് ഹാവേരിയിൽ തിരക്കേറിയ ബസിൽനിന്ന് 14 വയസ്സുള്ള വിദ്യാർഥിനി വീണ് മരിച്ചിരുന്നു. കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിൽപ്പടിയിൽനിന്ന് യാത്ര ചെയ്യുമ്പോഴായിരുന്നു ഈ അപകടവും. സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്. ജൂൺ 11-നാണ് ശക്തി പദ്ധതിക്ക് തുടക്കമായത്.

സൗജന്യയാത്ര അനുവദിച്ചുതുടങ്ങിയതോടെ സംസ്ഥാനത്ത് മിക്കയിടങ്ങളിലും സ്ത്രീകൾ കൂട്ടമായി യാത്ര ചെയ്യാനിറങ്ങുകയാണ്. നിറയെ യാത്രക്കാരുമായാണ് ബസുകൾ സഞ്ചരിക്കുന്നത്. ബസുകളുടെ വാതിൽപ്പടിമേൽ വരെ യാത്രക്കാർ നിന്ന് സഞ്ചരിക്കുന്നു. ബസ് ജീവനക്കാർക്ക് ഇവരെ ശ്രദ്ധിക്കാനാകുന്നുമില്ല. ഇതാണ് അപകടത്തിലേക്ക് നയിക്കുന്നത്. യാത്രക്കാരുടെ തിരക്കുകൊണ്ട് ബസുകളുടെ വാതിലുകൾ പറിഞ്ഞു പോകുന്ന സംഭവങ്ങൾ വരെ കഴിഞ്ഞ ദിവസമുണ്ടായി.

You may also like

error: Content is protected !!
Join Our WhatsApp Group