Home Featured സീതാറാംപാളയ മെട്രോ സ്റ്റേഷനിലേക്ക് ഫീഡർ ബസ്‌ സർവീസ്

സീതാറാംപാളയ മെട്രോ സ്റ്റേഷനിലേക്ക് ഫീഡർ ബസ്‌ സർവീസ്

by admin

ബെംഗളൂരു: കെ.ആർ. പുരം-വൈറ്റ്ഫീൽഡ് മെട്രോ പാതയിലെ സീതാറാംപാളയ സ്റ്റേഷനിലേക്ക് ഫീഡർ ബസ് സർവീസ് ആരംഭിച്ച് .ടി. ടെക് പാർക്കായ ബാഗ്മനെ സൊലേറിയം സിറ്റി. കുന്ദലഹള്ളിയിലെ ഐ.ടി. പാർക്കിൽ ജോലിചെയ്യുന്ന ഒട്ടേറെ ജീവനക്കാർക്ക് ഈ ബസ് സർവീസ് പ്രയോജനപ്പെടും.

തിരക്കുള്ളസമയങ്ങളിൽ ഓരോ പത്തുമിനിറ്റ് ഇടവിട്ട് മെട്രോ സ്റ്റേഷനിലേക്ക് ബസ് സർവീസ് ഉണ്ടാകും. സി.വി. രാമൻനഗറിലെ ഐ.ടി. പാർക്കിൽനിന്ന് ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിലേക്ക് ഫീഡർ സർവീസ് ആരംഭിച്ചത് വിജയമായതിനെത്തുടർന്നാണ് സീതാറാംപാളയ സ്റ്റേഷനിലേക്കും ഫീഡർ സർവീസ് ആരംഭിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group