Home Featured കര്‍ണാടക:തോല്‍വിക്ക് പിന്നാലെ ബി ജെ പി നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ ഫ്‌ലക്‌സ് ബോര്‍ഡ്;9 പേര്‍ അറസ്റ്റില്‍

കര്‍ണാടക:തോല്‍വിക്ക് പിന്നാലെ ബി ജെ പി നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ ഫ്‌ലക്‌സ് ബോര്‍ഡ്;9 പേര്‍ അറസ്റ്റില്‍

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പുത്തൂരില്‍ ബിജെപി സ്ഥാനാര്‍ഥി തോറ്റതിന് പിന്നാലെ പാര്‍ടി നേതാക്കള്‍ക്ക് ആദരാഞ്ജലി നേര്‍ന്ന്, ചെരുപ്പുമാല ചാര്‍ത്തിയ നിലയില്‍ തിങ്കളാഴ്ച രാത്രി കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷന് സമീപം ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ ഒമ്ബത് പേരെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.പുത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അവിനാഷ്, ശിവരാമ, ചൈത്രേഷ്, ഈശ്വര്‍, നിശാന്ത്, ദീക്ഷിത്, ഗുരുപ്രസാദ്, ശിവരാമ, മാധവ എന്നിവരാണ് അറസ്റ്റിലായത്.

ഇനിയും പിടികൂടാനുള്ള രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിനെയും മുന്‍ മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡയെയും വിമര്‍ശിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.

‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അപമാനകരമായ തോല്‍വിക്ക് കാരണക്കാരായ നിങ്ങള്‍ രണ്ടുപേര്‍ക്കും ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍ എന്നാണ് ബോര്‍ഡില്‍ എഴുതിയിട്ടുണ്ടായിരുന്നത്. താഴെ ‘വേദനിക്കുന്ന ഹിന്ദു പ്രവര്‍ത്തകര്‍’ എന്നും എഴുതിയിരുന്നു.

ഹെല്‍മറ്റില്ലാതെ ബൈക്കില്‍ യാത്ര ചെയ്ത് അനുഷ്ക; ബോഡിഗാര്‍ഡിന് 10,000 രൂപ പിഴ .

ഹെൽമറ്റ് വയ്ക്കാതെ ബൈക്കോടിച്ചതിന് ബോളിവുഡ് താരം അനുഷ്ക ശര്‍മയുടെ ബോഡി ഗാര്‍ഡിന് പിഴയിട്ടതായി റിപ്പോര്‍ട്ട്.മുംബൈയിലൂടെ ബൈക്കിന് പിന്നിലിരുന്നുള്ള അനുഷ്ക ശര്‍മയുടെ യാത്ര കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നാലെയാണ് ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് അനുഷ്കയുടെ ബോഡി ഗാര്‍ഡിന് പിഴയിട്ടത്.

ഗതാഗത തടസം ഉണ്ടായതോടെയാണ് ബൈക്കില്‍ യാത്ര ചെയ്യാന്‍ അനുഷ്ക തീരുമാനിച്ചത്. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ ബോഡിഗാര്‍ഡിന് മുംബൈ ട്രാഫിക് പൊലീസ് 10,500 രൂപ പിഴയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പിഴ തുക അടച്ചതായും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group