Home Featured രാത്രി ഓടുന്ന ബൈക്ക് ടാക്‌സിയില്‍ ലൈംഗികാതിക്രമം; റോഡിലേക്ക് ചാടി വനിതാ ആര്‍ക്കിടെക്ട് – വിഡിയോ

രാത്രി ഓടുന്ന ബൈക്ക് ടാക്‌സിയില്‍ ലൈംഗികാതിക്രമം; റോഡിലേക്ക് ചാടി വനിതാ ആര്‍ക്കിടെക്ട് – വിഡിയോ

by admin

ബെംഗളൂരു: നഗരത്തിൽ രാത്രി ഓടുന്ന ബൈക്ക് ടാക്സിയിൽനിന്ന് മുപ്പതുകാരിയായ വനിതാ ആർക്കിടെക്ട് റോഡിലേക്കു ചാടി രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി ബൈക്ക് ടാക്സിയിൽ പോകുന്നതിനിടെ ഡവർ ലൈംഗികാതിക്രമത്തിനു ശ്രമിക്കുകയും മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് യുവതി ചാടി രക്ഷപ്പെട്ടത്. ഏപ്രിൽ 21ന് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

ട്രാക്കിലെ അറ്റകുറ്റപ്പണി: 24 ട്രെയിനുകള്‍ റദ്ദാക്കി

രാത്രി ഇന്ദിരാനഗറിലേക്കാണ് യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. 11.10ന് ഡ്രൈവർ എത്തി യുവതിയെ ബൈക്കിൽ കയറ്റി യാത്ര ആരംഭിച്ചു. ഒടിപി നോക്കാനെന്ന വ്യാജേന യുവതിയുടെ മൊബൈൽ ഫോൺ വാങ്ങിയ ഡവർ തെറ്റായ ദിശയിലേക്ക് ബൈക്ക് ഓടിച്ചു. യുവതി ബഹളം വച്ചിട്ടും ഡ്രൈവർ ബൈക്ക് നിർത്താൻ കൂട്ടാക്കിയില്ല.

കര്‍ണാടക മാണ്ഡ്യയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കനാലില്‍ മുങ്ങിമരിച്ചു

ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നു മനസിലാക്കിയ യുവതി ഒരു വിധത്തിൽ മൊബൈൽ പിടിച്ചുവാങ്ങി. ഇതോടെ ബൈക്ക് അതിവേഗത്തിൽ പായിച്ച ഡവർ യുവതിയെ കടന്നുപിടിച്ചു. ഒടുവിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിൽനിന്ന് യുവതി റോഡിലേക്കു ചാടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദീപക് എന്നയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തുവെന്നു പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group