Home Featured ബംഗളുരു മൈസുരു എക്സപ്രസ് വേയിലെ ടോള്‍ പിരിവില്‍ പ്രതിഷേധവുമായി നാട്ടുകാരും കോണ്‍ഗ്രസും

ബംഗളുരു മൈസുരു എക്സപ്രസ് വേയിലെ ടോള്‍ പിരിവില്‍ പ്രതിഷേധവുമായി നാട്ടുകാരും കോണ്‍ഗ്രസും

by admin


ബെംഗളുരു – മൈസുരു എക്സ്പ്രസ് വേയില്‍ ടോള്‍ പിരിവ് തുടങ്ങിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്ത്. രാമനഗരയിലെ ശേഷാഗിരിഹള്ളി ടോള്‍ പ്ലാസയിലാണ് പ്രതിഷേധമുണ്ടായത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉറപ്പാക്കാതെയാണ് ടോള്‍ പിരിക്കുന്നതെന്നും, സര്‍വീസ് റോഡുകളുടെയും അണ്ടര്‍ പാസുകളുടെയും നിര്‍മാണം ഇഴഞ്ഞ് നീങ്ങുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉറപ്പാക്കാതെ നാട്ടുകാരില്‍ നിന്ന് ടോള്‍ പിരിക്കുകയാണെന്നും, ഇടറോഡുകള്‍ അടക്കം സജ്ജമാക്കിയ ശേഷമേ ടോള്‍ പിരിക്കാവൂ എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പല തവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാത്തതിനെത്തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കി.

മദ്രാസ് ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; ഒരു മാസത്തിനിടെ ജീവനൊടുക്കിയത് രണ്ട് വിദ്യാര്‍ത്ഥികള്‍

ചെന്നൈ: മദ്രാസ് ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. ആന്ധ്രപ്രദേശ് സ്വദേശിയായ മൂന്നാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥി പുഷ്പക്ക് ശ്രീ സായിയാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. അളകനന്ദ ഹോസ്റ്റലിലെ 273ആം നമ്പർ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഒരു മാസത്തിനിടെ മദ്രാസ് ഐഐടിയിൽ ഉണ്ടാകുന്ന രണ്ടാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണിത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ മലയാളി വിദ്യാർത്ഥി സ്റ്റീഫൻ സണ്ണി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തിരുന്നു. ഐഐടി കാമ്പസിലെ മഹാനദി ഹോസ്റ്റലിൽ ഒരു മുറിയിൽ ഒറ്റയ്ക്കാണ് സ്റ്റീഫൻ സണ്ണി താമസിച്ചിരുന്നത്. രാവിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് മറ്റ് വിദ്യാർത്ഥികൾ വാർഡനെ വിവരമറിയിച്ചു. മുറി തുറന്ന് നോക്കിയപ്പോൾ സണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ആത്മഹത്യ ചെയ്തതാണെന്നാണ് കോട്ടൂർപുരം പൊലീസിന്‍റെ നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമെ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂവെന്നും പൊലീസ് അറിയിച്ചു. അതേസമയം ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിരുന്നില്ല. ചെന്നൈ ഐഐടി ക്യാമ്പസിലെ മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണം മുമ്പ് വലിയ വിവാദമായിരുന്നു. 

You may also like

error: Content is protected !!
Join Our WhatsApp Group