Home Featured ബംഗളൂരു അസിം പ്രേംജി സര്‍വകലാശാലയില്‍ നിരാഹാര സമരത്തിനിടെ വിദ്യാര്‍ഥി മരിച്ചു

ബംഗളൂരു അസിം പ്രേംജി സര്‍വകലാശാലയില്‍ നിരാഹാര സമരത്തിനിടെ വിദ്യാര്‍ഥി മരിച്ചു

by admin

ബംഗളൂരു: അസിം പ്രേംജി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ റിലേ നിരാഹാര സമരത്തിനിടെ വിദ്യാര്‍ഥി മരിച്ചു. സഹപാഠികള്‍ക്കൊപ്പം സമരത്തിലുണ്ടായിരുന്ന രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അഭിജിത് ആണ് വ്യക്തിഗത നിരാഹാരം അവസാനിപ്പിച്ച ഉടന്‍ ഹൃദയാഘാതം വന്ന് മരിച്ചത്.

ഹോസ്റ്റല്‍ വിദ്യാര്‍ഥകളില്‍ നിന്ന് കോളജിലേക്കുള്ള യാത്രക്കും തിരിച്ചും പണം ഈടാക്കുന്നതിനെതിരെയാണ് വിദ്യാര്‍ഥികള്‍ റിലേ നിരാഹാര സമരം സംഘടിപ്പിച്ചത്. 10 ദിവസം മുമ്ബ് തുടങ്ങിയ സമരത്തില്‍ 10ാം ദിവസമാണ് അഭിജിത് പങ്കെടുത്തത്. 24 മണിക്കൂര്‍ നിരാഹാരം പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാണ് അഭിജിത് നിരാഹാരം അവസാനിപ്പിച്ചത്.

നിരാഹാരം അവസാനിപ്പിക്കാന്‍ കൃത്യമായ വഴികള്‍ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പലര്‍ക്കും നിരാഹാരം അവസാനിപ്പിക്കുമ്ബോള്‍ പ്രശ്നങ്ങള്‍ നേരിടാറുണ്ട്. അഭിജിത് മരിച്ചതോടെയാണ് ഇക്കാര്യം തിരിച്ചറിഞ്ഞതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

പ്രാഥമിക ശുശ്രൂഷാ സൗകര്യം പോലും സര്‍വകലാശാല കാമ്ബസിനകത്ത് ഇല്ലെന്നും പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ അധികൃതര്‍ ഭീഷണിപ്പെടുത്തുകയാണെന്നും കുട്ടികള്‍ ആരോപിച്ചു. ‘നിരാഹാര സമരത്തെ കുറിച്ച്‌ അറിയിച്ചിട്ടുപോലും പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ സര്‍വകലാശാല ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഞങ്ങളെ അച്ചടക്ക നടപടികള്‍ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി. ഈ നഷ്ടം ഞങ്ങളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ അഭിജിത് സമരത്തിനുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് സര്‍വകലാശാല മാനേജ്മെന്റ് അവരുടെ സല്‍പ്പര് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്.’ -വിദ്യാര്‍ഥികള്‍ ആരോപിച്ചു. അഭിജിതിന്റെ മൃതദേഹം ബംഗളൂരു സെന്റ്.ജോണ്‍സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കോളജ് ഹോസ്റ്റല്‍ കാമ്ബസില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ്. അവിടെ നിന്ന് വിദ്യാര്‍ഥികളെ കോളജിലെത്തിക്കുന്നതിനും തിരിച്ചുമായി 8500 രൂപയാണ് ഈടാക്കുന്നത്. ഇതിനെതിരെയാണ് വിദ്യാര്‍ഥികളുടെ സമരം. അതേസമയം, സ്കോളര്‍ഷിപ്പില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ഫീസ് ഒഴിവാക്കി നല്‍കാമെന്ന് വെള്ളിയാഴ്ച മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മരണത്തെ കുറിച്ച്‌ പ്രതികരിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group