Home Featured ബെംഗളൂരു:നഗരത്തിൽ 2000 പോലീസുകാരെ നിയമിക്കാൻ തീരുമാനം

ബെംഗളൂരു:നഗരത്തിൽ 2000 പോലീസുകാരെ നിയമിക്കാൻ തീരുമാനം

ബെംഗളൂരു: നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 2000 പോലീസുകാർക്ക് നിയമനംനൽകാൻ സർക്കാർ തീരുമാനം.നഗരത്തിലെ ഒട്ടുമിക്ക സ്റ്റേഷനുകളിലും നിർദിഷ്ടസംഖ്യയിൽ കുറവാണ് പോലീസുകാരുടെ എണ്ണം. കേസുകൾ കെട്ടിക്കിടക്കുന്നതിനും അന്വേഷണം വൈകുന്നതിനും ഇത് കാരണമാകുവെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് കൂടുതൽ പോലീസുകാരെ നഗരത്തിൽ നിയമിക്കുന്നത്.

മുഖമന്ത്രി ബസവരാജ് ബൊമ്മെയാണ് ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.ഒന്നരമാസത്തിനുള്ളിൽ നിയമനത്തിന് മുന്നോടിയായുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. ആറുമാസത്തിനുള്ളിൽ നിയമനം നടക്കുമെന്നാണ് പ്രതീക്ഷ.കൂടുതൽ പോലീസുകാരെ നിയോഗിക്കാനുള്ള തീരുമാനം പോലീസ് സേനയും സ്വാഗതം ചെയ്തു. സർക്കാരിന്റെ തീരുമാനം നഗരത്തിലെ പോലീസിന് കൂടുതൽ ഈർജം നൽകുമെന്ന് ഡി.ജി.പി. പ്രവീൺ സൂദ് ട്വിറ്ററിൽ കുറിച്ചു.

അടിയന്തരമായി തിരുവനന്തപുരത്ത് എത്തണം; യാത്രയ്ക്ക് 108 ആംബുലന്‍സില്‍ യുവാവിന്റ സുഖയാത്ര, അറസ്റ്റ്

ഹരിപ്പാട്: ന്യൂറോ സര്‍ജനാണെന്നും തിരുവനന്തപുരത്ത് അടിയന്തരശസ്ത്രക്രിയയ്ക്ക് എത്തണമെന്നും പറഞ്ഞ് 108 ആംബുലന്‍സ് വിളിച്ച്‌ യാത്രചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.തിരുവനന്തപുരം പെരികവിള എ.പി. നിവാസില്‍ അനന്തു (29) ആണ് അവശ്യസേവനം ദുരുപയോഗപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ അറസ്റ്റിലായത്.ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന അനന്തുവിന് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തിരുവനന്തപുരത്തു മടങ്ങിയെത്തണമായിരുന്നു. ഇതിനായാണ് 108 ആംബുലന്‍സ് വിളിച്ചത്.

അപകടത്തില്‍പ്പെടുന്നവര്‍ക്കാണ് 108-ന്റെ സേവനം ലഭിക്കുന്നത്. ഡ്രൈവര്‍ ഇതു പറഞ്ഞിട്ടും ശസ്ത്രക്രിയയുടെ കാര്യംപറഞ്ഞ് തിരുവനന്തപുരത്തിനു പോകാന്‍ വാശിപിടിച്ച ഇയാളെ 108 ജീവനക്കാര്‍ ആംബുലന്‍സില്‍ കയറ്റി ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group