Home Featured ബംഗളൂരു: ഫ്രീഡം പാര്‍ക്ക് പാര്‍ക്കിങ് സ്വയം നിയന്ത്രിക്കാൻ ബിബിഎംപി.

ബംഗളൂരു: ഫ്രീഡം പാര്‍ക്ക് പാര്‍ക്കിങ് സ്വയം നിയന്ത്രിക്കാൻ ബിബിഎംപി.

ബംഗളൂരു: ഫ്രീഡം പാര്‍ക്കിന് സമീപത്തെ പാര്‍ക്കിങ് സമുച്ചയം ബി.ബി.എം.പി തന്നെ നേരിട്ട് നടത്തും.ഏഴുതവണ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും നടത്തിപ്പിന് ആളെക്കിട്ടാത്തതിനാലാണ് ടെന്‍ഡര്‍ ക്ഷണിക്കുന്നത് അവസാനിപ്പിച്ച്‌ നേരിട്ട് നടത്തിപ്പ് ഏറ്റെടുക്കാനുള്ള തീരുമാനം.556 കാറുകള്‍ക്കും 445 ഇരുചക്രവാഹനങ്ങള്‍ക്കും നിര്‍ത്താനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. 80 കോടി രൂപയാണ് നിര്‍മാണച്ചെലവ്. 2020ല്‍ പണി പൂര്‍ത്തിയായി രണ്ടുവര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തിക്കാത്തതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.

ഏറെ കൊട്ടിഘോഷിച്ച പദ്ധതിയായിരുന്നു ഇത്.കഴിഞ്ഞമാസം നടന്ന ടെന്‍ഡറില്‍ പങ്കെടുത്ത കമ്ബനികള്‍ക്ക് മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയിരുന്നു. നിര്‍മാണം പൂര്‍ത്തിയായ ഉടനെ നടത്തിപ്പിന് സ്വകാര്യ കമ്ബനികളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ആരുമെത്തിയില്ല. പിന്നീട് നടന്ന ടെന്‍ഡറില്‍ വരുമാനത്തിന്‍റെ 80 ശതമാനം തുക തങ്ങള്‍ക്ക് നല്‍കണമെന്ന നിബന്ധനയാണ് കമ്ബനികള്‍ മുന്നോട്ടുവെച്ചത്.

ഇതുനിരസിച്ച ബി.ബി.എം.പി. പ്രതിവര്‍ഷ വാടക എട്ടുകോടി രൂപയായി നിശ്ചയിച്ച്‌ വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആരും വന്നില്ല. പിന്നീട് തുക നാലുകോടിയായി കുറച്ചെങ്കിലും ടെന്‍ഡര്‍ പൂര്‍ത്തിയാക്കാന്‍ ബി.ബി.എം.പി.ക്ക് കഴിഞ്ഞില്ല. നിലവില്‍ ഫ്രീഡം പാര്‍ക്കിലും സമീപപ്രദേശങ്ങളിലും എത്തുന്നവര്‍ ഇടവഴികളില്‍ വാഹനം നിര്‍ത്തുന്നത് ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ബി.ബി.എം.പി.ക്ക് കീഴിലുള്ള ട്രാഫിക് എന്‍ജിനീയറിങ് സെല്ലിനായിരിക്കും സമുച്ചയത്തിന്‍റെ നടത്തിപ്പ് ചുമതല.

വണ്ടി അപകടത്തില്‍പ്പെട്ടാല്‍ ഇനി പൊലീസ് സ്റ്റേഷനില്‍ പോകണ്ട; പോല്‍ ആപ്പ് മതി, അറിയേണ്ടതെല്ലാം

തിരുവനന്തപുരം; വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇനി പൊലീസ് സ്റ്റേഷനില്‍ പോകാതെ ജിഡി(ജനറല്‍ ഡയറി) എന്‍‍ട്രി നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കും.പൊലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലൂടെയാണ് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കിയത്.ചെയ്യേണ്ടത് ഇങ്ങനെസേവനം ലഭ്യമാകാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്ബറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാര്‍‍ നമ്ബര്‍‍ നല്‍കി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്ട്രേഷന്‍‍ നടത്തിയാല്‍ പിന്നെ, പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍‍ക്കും അതുമതിയാകും.

വാഹനങ്ങളുടെ ഇന്‍ഷൂറന്‍‍സിന് GD എന്‍ട്രി കിട്ടാന്‍ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതില്‍ അപേക്ഷകന്റെയും, ആക്‌സിഡന്റ് സംബന്ധമായതുമായ വിവരങ്ങള്‍ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേല്‍ പോലീസ് പരിശോധന പൂര്‍ത്തിയായ ശേഷം ജി ഡി എന്‍‍ട്രി ഡൌണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group