Home Featured ബെംഗളൂരു: കേരളത്തിലേക്ക് അംബാരി ഉത്സവ് ബസ് സർവീസുകൾ 21 മുതൽ

ബെംഗളൂരു: കേരളത്തിലേക്ക് അംബാരി ഉത്സവ് ബസ് സർവീസുകൾ 21 മുതൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരത്തേക്ക് എട്ട് എസ്.സി.മൾട്ടി ആക്സിൽ വോൾവോ സ്ലീപ്പർ ‘അംബാരി ഉത്സവ് ബസുകൾ സർവീസ് ആരംഭിക്കുന്നു. സുഖകരമായ യാത്രക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന നവീന സാങ്കേതികവിദ്യകൾ ബസിലുണ്ടാവുമെന്ന് കർണാടക ആർ.ടി.സി. അറിയിച്ചു.പുതിയ സർവീസുകൾ 21-ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും.

20 വോൾവോ ബസുകളാണ് കർണാടക വാങ്ങുന്നത്. ഒരു ബസിന് ഏകദേശം ഒന്നേമുക്കാൽ കോടി രൂപ വില വരും. യാത്രാ തീയതികളും നിരക്കും നിശ്ചയിച്ചിട്ടില്ല.നിലവിൽ 1500 രൂപ എറണാകുളത്തേക്കുള്ള നിരക്ക്. തൃശ്ശൂരിലേക്ക് 1410 രൂപയും തിരുവനന്തപുരത്തേക്ക് 1810- ഉം. അതുതന്നെ തുടരാനാണ് സാധ്യതയെന്നാണ് സൂചന. കേരളത്തിൽ എറണാകുളത്തേക്ക് മാത്രമാണ് കർണാടക ആർ.ടി.സി.പരമാവധി ആക്സിൽ വോൾവോ എസ്.സി. സ്ലീപ്പർ ബസ് സർവിസ് നടത്തുന്നത്.

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല; മത്സ്യത്തൊഴിലാളികള്‍ക്ക് ഉയര്‍ന്ന തിരമാലാ ജാഗ്രതാ നിര്‍ദ്ദേശം

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.എന്നാല്‍ ഉയര്‍ന്ന തിരമാലാ ജാഗ്രത നിര്‍ദ്ദേശം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ 1.2 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ കഴിയുന്നവര്‍ അവിടെ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാനാണ് കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ഇതു സംബന്ധിച്ച്‌ നിര്‍ദേശം പുറത്തിറക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group