ബെംഗളൂരു: കോറമംഗലയിൽ സഹപാഠിയെയും സുഹൃത്തിനെയും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിത്യ അഭി രാജ്, അജയ് വെങ്കിടേഷ് സായി എന്നിവരാണ് പിടിയിലായത്.ജമ്മു കശ്മീർ സ്വദേശിനിയും വൈറ്റ്ഫീൽഡിൽ നിന്നുള്ള യുവതിയുമാണ് പീഡന ശ്രമത്തിൽ നിന്നു രക്ഷപ്പെട്ടത്.യുവതികളിലൊരാളും അജയും പഞ്ചാബ് സർവകലാശാലയിൽ ബിരുദ ക്ലാസിൽ സഹപാഠികളായിരുന്നു.
ഈ പരിചയം വച്ച് യുവതിയെയും സുഹൃത്തിനെയും ആളൊഴിഞ്ഞ വീട്ടിലേക്കു ക്ഷണിച്ച പ്രതികൾ ബലാത്സംഗത്തിനു ശ്രമിക്കുകയായിരുന്നു.രാവിലെ വരെ ശുചിമുറിയിൽ കഴിച്ചുകൂട്ടിയാണ് ഇരുവരും രക്ഷപ്പെട്ടത്. യുവതികളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കോറമംഗല പൊലീസ് അറിയിച്ചു.
വിന്‍ഡോ സീറ്റിനായി കൂട്ടത്തല്ല്, 15 പേരെ വിമാനത്തില്‍ നിന്ന് പുറത്താക്കി
ബ്രസീലിയ: യാത്രകള്‍ ഏറ്റവും നന്നായി ആസ്വദിക്കാനാവുക വിന്‍ഡോ സീറ്റിലിരിക്കുമ്ബോഴാണ്. വിന്‍ഡോ സീറ്റുകള്‍ ഏവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്.എന്നാലിപ്പോള്‍ വിന്‍ഡോ സീറ്റിനെ ചൊല്ലിയുണ്ടായ തമ്മില്‍ത്തല്ലിന്റെ പേരില്‍ വിമാനം വൈകിയത് രണ്ട് മണിക്കൂറാണ്. കഴിഞ്ഞ വ്യാഴാഴ്ച ബ്രസീലിലാണ് സംഭവം. സാല്‍വഡോര്‍ നഗരത്തില്‍ നിന്ന് സാവോ പോളോയിലേക്കുള്ള ഗോല്‍ എയര്‍ലൈന്‍സിന്റെ ജി 31659 വിമാനത്തിലായിരുന്നു തമ്മില്‍ത്തല്ല്.വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്നേ ഭിന്നശേഷിയുള്ള തന്റെ കുട്ടിയ്ക്കായി സീറ്റ് കൈമാറ്റം ചെയ്യമോ എന്ന് ഒരു സ്ത്രീ തന്റെ തൊട്ടുത്ത് വിന്‍ഡോ സീറ്റിലിരുന്ന സ്ത്രീയോട് ചോദിച്ചു.
എന്നാല്‍ അവര്‍ അത് വിസമ്മതിച്ചു. പിന്നാലെ സ്ത്രീ തന്റെ ആവശ്യം വീണ്ടും ഉന്നയിക്കുകയും വാക്കുതര്‍ക്കം ആരംഭിക്കുകയും ചെയ്തു. അതിനിടെ വിന്‍ഡോ സീറ്റിലിരുന്ന സ്ത്രീയുടെ കുടുംബത്തോടും ഇവര്‍ അക്രമാസക്തമായി സംസാരിച്ചു. വൈകാതെ കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.സ്ത്രീകള്‍ തമ്മിലെ തര്‍ക്കം ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലെ അടിപിടിയായി മാറി. പരസ്പരം മുഖത്ത് തല്ലി. സീറ്റുകള്‍ക്ക് മുകളില്‍ കയറി ഇടിച്ചു. പരസ്പരം തലമുടി പിടിച്ചു വലിച്ചു.
ഒരു സ്ത്രീയുടെ വസ്ത്രവും കീറി. ഇതെല്ലാം കണ്ട് മറ്റ് യാത്രക്കാര്‍ പരിഭ്രാന്തരായി. ഫ്ലൈറ്റ് അറ്റന്‍ഡന്റുമാര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഒടുവില്‍ പ്രശ്നക്കാരായ 15 യാത്രക്കാരെ പുറത്താക്കിയ ശേഷമാണ് വിമാനം യാത്ര തുടങ്ങിയത്. അപ്പോഴേക്കും ടേക്ക് ഓഫ് സമയം രണ്ട് മണിക്കൂര്‍ വൈകിയിരുന്നു.