ബെംഗളുരു,: കഴിഞ്ഞ ദിവസം കൃഷ്ണഗിരിയിൽ കല്ലേറിനെ തുടർന്ന് നിർത്തിവച്ച കേരള ആർടിസി ബെംഗളൂരു-തിരുവനന്തപുരം എസി മൾട്ടി ആക്സിൽ സ്ലീപ്പർ ഗജരാജ സർവീസ് പുനരാരംഭിച്ചു.വൈകിട്ട് 5നു സാറ്റലൈറ്റ് ബസ് ടെർമിനൽ നിന്ന് പുറപ്പെടുന്ന ബസ് സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, വൈറ്റില, ആലപ്പുഴ, കൊല്ലം വഴി രാവിലെ 7.55നു തിരുവനന്തപുരത്തെത്തും.
കാളയോട്ട മത്സരം നടത്തുന്നതിൽ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് കൃ ഷ്ണഗിരിയിൽ അക്രമാസക്തരായ ജനക്കൂട്ടം ബസിന്റെ ചില്ലുകൾ തകർത്തത്.
തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസങ്ങള്‍ക്ക് ശേഷം മാത്രം സിനിമകള്‍ ഒടിടിയില്‍: കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് റൂള്‍സ്
2023 ഏപ്രില്‍ 1 മുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും 42 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂവെന്ന് മലയാള സിനിമാ വ്യവസായത്തിന്റെ പരമോന്നത വ്യാപാര സംഘടനയായ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ബുധനാഴ്ച അറിയിച്ചു.
കേരളത്തില്‍ റിലീസ് ചെയ്യുന്ന മറ്റ് ഭാഷാ സിനിമകള്‍ക്കും തീരുമാനം ബാധകമായിരിക്കും. നിലവില്‍ ഒടിടി റിലീസിന് തയ്യാറായിട്ടുള്ള ചിത്രങ്ങളുടെയും 2023 മാര്‍ച്ച് 31 വരെ കരാറിലേര്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങളുടെയും പട്ടിക കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന് നല്‍കാനും യോഗത്തില്‍ തീരുമാനമായി. തിയറ്റര്‍ പരിസരത്ത് നിന്ന് സിനിമാ റിവ്യൂ നല്കാന് പ്രേക്ഷകരെ അനുവദിക്കില്ലെന്ന് ട്രേഡ് ബോഡിയും തീരുമാനിച്ചതായി റിപ്പോര്‍ട്ട്.