Home Featured മകന്‍റെ മരണത്തില്‍ പ്രതികാരം: 7 പേരെ കൊന്ന് പുഴയില്‍ത്തള്ളി

മകന്‍റെ മരണത്തില്‍ പ്രതികാരം: 7 പേരെ കൊന്ന് പുഴയില്‍ത്തള്ളി

by admin

പൂണെ: മഹാരാഷ്ട്രയിലെ പൂണെയില്‍ ഒരു കുടുബത്തിലെ ഏഴുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുക്കളായ അഞ്ചു പേര്‍ അറസ്റ്റില്‍.മകനെ കൊന്നതിന്റെ പ്രതികാരമായാണ് ഇവര്‍ ഏഴുപേരെയും കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ പവാറിന്റെ ബന്ധുക്കളും സഹോദരങ്ങളുമായ അശോക് കല്യാണ്‍ പവാര്‍, ശ്യാം കല്യാണ്‍ പവാര്‍, ശങ്കര്‍ കല്യാണ്‍ പവാര്‍, പ്രകാശ് കല്യാണ്‍ പവാര്‍, കാന്താഭായ് സര്‍ജെറൊ ജാധവ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മോഹന്‍ പവാര്‍ (45), ഭാര്യ സംഗീത മോഹന്‍ (40), മകള്‍ റാണി ഫുല്‍വാരെ (24), മരുമകന്‍ ശ്യാം ഫുല്‍വാരെ (28), ഇവരുടെ മൂന്ന് വയസിനും ഏഴ് വയസിനും ഇടയിലുള്ള മൂന്ന് കുട്ടികള്‍ എന്നിവരേയാണ് ഭീമ പുഴക്കരയില്‍ പാരഗണ്‍ പാലത്തിനടുത്തായി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 18നും 24നുമിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത്. പ്രതികളില്‍ ഒരാളായ അശോക് പവാറിന്റെ മകന്‍ ധനഞ്ജയ് പവാര്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്ബ് അപകടത്തില്‍ മരിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ധനഞ്ജയിയുടെ മരണത്തിന് കാരണം മോഹന്റെ മകനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. മകന്റെ മരണത്തിന് പ്രതികാരമെന്നോണമാണ് ഏഴ് പേരെയും കൊലപ്പെടുത്തിയതെന്ന് പൂണെ റൂറല്‍ എസ്.പി. അങ്കിത് ഗോയല്‍ പറഞ്ഞു.സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; വീണ്ടും വില വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 320 രൂപ കൂടി 42,480 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വര്‍ധിച്ച്‌ 5,310 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജനുവരി 24ന് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. 42,160 രൂപയായിരുന്നു പവന്‍ വില. ഈ വില 25നും തുടര്‍ന്നു.

ജനുവരിയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഏറ്റവും കുറഞ്ഞ വിലയായ 40,360 ജനുവരി രണ്ടിന് രേഖപ്പെടുത്തിയിരുന്നു. പണപ്പെരുപ്പം, സാമ്ബത്തിക അസ്ഥിരത, പലിശ നിരക്ക് വര്‍ധനവ് തുടങ്ങിയ കാരണങ്ങളാലാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്.

2020 ആഗസ്റ്റിലെ സര്‍വകാല റെക്കോഡായ 42,000 രൂപ മറികടന്നാണ് സ്വര്‍ണവില 42,160ല്‍ എത്തിയത്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5,250 രൂപയായിരുന്നു വില. 50 വര്‍ഷത്തെ സ്വര്‍ണ വില പരിശോധിക്കുമ്ബോള്‍ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണിത്.

You may also like

error: Content is protected !!
Join Our WhatsApp Group