Home Featured മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തി തര്‍ക്കം: അഭിഭാഷക സംഘത്തിന് പ്രതിദിനം 60 ലക്ഷം രൂപ നല്‍കുമെന്ന് കര്‍ണാടക

മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തി തര്‍ക്കം: അഭിഭാഷക സംഘത്തിന് പ്രതിദിനം 60 ലക്ഷം രൂപ നല്‍കുമെന്ന് കര്‍ണാടക

by admin

ബെലഗാവി: മഹാരാഷ്ട്രയുമായുള്ള അതിർത്തി തർക്കത്തിൽ ജയിക്കാൻ പണം വാരിയെറിഞ്ഞ് കർണാടക. സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ കർണാടകക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷക സംഘത്തിന് പ്രതിദിനം 59.90 ലക്ഷം രൂപ ഫീസ് നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചു. മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, ശ്യാം ദിവാൻ, ഉദയ് ഹോള, മാരുതി സിർലി, വി എൻ രഘുപതി എന്നിവരടങ്ങുന്ന അഭിഭാഷക സംഘമാണ് കർണാടകക്കായി സുപ്രീം കോടതിയിൽ ഹാജരാകുന്നത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിക്ക് സുപ്രീം കോടതിയിൽ ഹാജരാകുന്നതിന് പ്രതിദിനം 22 ലക്ഷം രൂപയും കേസ് രേഖകൾ തയ്യാറാക്കുന്നതിന് 5.50 ലക്ഷം രൂപയും ലഭിക്കും. ശ്യാം ദിവാന് ഒരു ഹിയറിംഗിന് 6 ലക്ഷം രൂപയും മറ്റുചെലവുകൾക്കായി 1.50 ലക്ഷം രൂപയും വിദേശ സന്ദർശനങ്ങൾക്ക് 10 ലക്ഷം രൂപയും പ്രതിദിനം നൽകും. 

കർണാടകയിലെ അഡ്വക്കേറ്റ് ജനറലിന് പ്രതിദിനം മൂന്ന് ലക്ഷം രൂപയും മറ്റ് ചെലവുകൾക്ക് 1.25 ലക്ഷം രൂപയും വിദേശ സന്ദർശനങ്ങൾക്ക് പ്രതിദിനം 2 ലക്ഷം രൂപയും ലഭിക്കും. അഭിഭാഷകനായ ഉദയ ഹൊള്ളയ്ക്ക് സുപ്രീംകോടതിയിൽ ഹാജരാകുന്നതിന് പ്രതിദിനം 2 ലക്ഷം രൂപയും മറ്റുചെലവുകൾക്ക് 2.15 ലക്ഷം രൂപയും വിദേശ സന്ദർശനത്തിന് 1.50 ലക്ഷം രൂപയും ലഭിക്കും. സംഘത്തിലെ മറ്റ് അഭിഭാഷകർക്കും സഹായികൾക്കും മികച്ച പ്രതിഫലമാണ് നൽകുന്നത്. കർണാടകയിലെ 814 പ്രദേശങ്ങൾ മഹാരാഷ്ട്രയിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ 2004ൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അന്നത്തെ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണ സംഭവത്തിൽ ഉപദേശക സമിതി രൂപീകരിച്ചു. 

നടന്‍ സുധീര്‍ വര്‍മ ആശുപത്രിയില്‍ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, സംസ്കാരം ഇന്ന്

ബംഗളൂരു: തെലുങ്ക് നടന്‍ സുധീര്‍ വര്‍മ (33) അന്തരിച്ചു. വിഷം കഴിച്ചതാണ് മരണകാരണമെന്നാണ് പൊലീസ് അറിയിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഈ മാസം 18നാണ് ഹെെദരാബാദിലെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ സുധീറിനെ കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നാലെ ജനുവരി 20ന് വിശാഖപട്ടണത്തിലെ ആശുപത്രിയിലേയ്ക്ക് താരത്തെ മാറ്റി. ഞായറാഴ്ച സുധീറിന്റെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പോസ്റ്റ്‍മോര്‍ട്ടം നടത്താതെയാണ് സുധീ‌ര്‍ വര്‍മയുടെ മൃതദേഹം വിട്ടുകൊടുത്തത് എന്നും ആരോപണമുണ്ട്. താരത്തെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി അധികൃതരുടെ മൊഴി എടുത്തതായി പൊലീസ് അറിയിച്ചു. ഇന്ന് സംസ്കാര ചടങ്ങുകള്‍ നടത്തുമെന്നാണ് വിവരം.

സിനിമാ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലായിരുന്നു സുധീര്‍ വര്‍മയെന്നും അവസരം ലഭിക്കാത്തതില്‍ നിരാശനായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാടക രംഗത്ത് നിന്നാണ്താരം സിനിമയിലെത്തിയത്. ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘കുന്ദനപ്പു ബൊമ്മ’, ‘സെക്കന്റ് ഹാന്‍ഡ്’ എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

You may also like

error: Content is protected !!
Join Our WhatsApp Group