Home Featured ‘ചാണകം കൊണ്ട് നിര്‍മിച്ച വീടിന് അണുവികിരണം ഏല്‍ക്കില്ല’; വിചിത്രവാദവുമായി ഗുജറാത്ത് കോടതി

‘ചാണകം കൊണ്ട് നിര്‍മിച്ച വീടിന് അണുവികിരണം ഏല്‍ക്കില്ല’; വിചിത്രവാദവുമായി ഗുജറാത്ത് കോടതി

by admin

അഹമ്മദാബാദ്: ചാണകം കൊണ്ടു നിര്‍മിച്ച വീടുകള്‍ക്ക് അണുവികിരണം ഏല്‍ക്കില്ലെന്ന് ശാസ്ത്രം തെളിയിച്ചതായ വിചിത്ര വാദവുമായി സെഷന്‍സ് കോടതി ജഡ്ജി. രാജ്യത്ത് പശുക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നി കൊണ്ടായിരുന്നു ഗുജറാത്തിലെ തപി സെഷന്‍സ് കോടതി ജഡ്ജിയുടെ പരാമര്‍ശം.

ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് അനധികൃതമായി കന്നുകാലികളെ കടത്തിയതിന് 22കാരന് ജീവപര്യന്തം തടവുശിക്ഷ വിധിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജില്ലാ സെഷന്‍സ് ജഡ്ജി സമീര്‍ വ്യാസിന്റേതാണ് നിരീക്ഷണം.

ഗോമൂത്രം നിരവധി മാരക അസുഖങ്ങള്‍ക്കുള്ള പരിഹാരമാണെന്നും കോടതി പറഞ്ഞു. പശു അമ്മയാണ്. കേവലം ഒരു മൃഗം മാത്രമല്ല. ഗോവധത്തില്‍ അതൃപ്തി രേഖപ്പെടുത്തി കൊണ്ട് ജഡ്ജി സമീര്‍ വ്യാസ് പറഞ്ഞു.

പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ പതിക്കാത്ത ദിവസം ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. അതുകൊണ്ട് ഗോസംരക്ഷണത്തെ കുറിച്ച്‌ ചര്‍ച്ച നടത്തണം. അനധികൃതമായി പശുക്കളെ കൊല്ലുന്നതും കടത്തുന്നതും പതിവായി സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

മതത്തിന്റെ പ്രതീകമാണ് പശു. പശുവിനെ അടിസ്ഥാനമാക്കിയുള്ള ജൈവ കൃഷി നിരവധി അസുഖങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും. ചാണകം കൊണ്ടു നിര്‍മിച്ച വീടുകള്‍ക്ക് അണുവികിരണം ഏല്‍ക്കില്ലെന്ന് ശാസ്ത്രം തെളിയിച്ചതായും ഗോമൂത്രം നിരവധി മാരക അസുഖങ്ങള്‍ക്കുള്ള പ്രതിവിധിയാണെന്നും ജഡ്ജി പറഞ്ഞു. 2020 ഓഗസ്റ്റില്‍ 16 പശുക്കളെ അനധികൃതമായി ട്രക്കില്‍ കടത്തിയതിനാണ് മുഹമ്മദ് അമീന്‍ എന്ന യുവാവ് അറസ്റ്റിലായത്.

കോളിങ് ബെല്ലടിച്ചിട്ടും ഫോണ്‍ ചെയ്തിട്ടും ഭാര്യ ഉണര്‍ന്നില്ല, ഭിത്തിയില്‍ പിടിച്ചു വീട്ടില്‍ കയറുന്നതിനിടെ യുവാവ് വീണു മരിച്ചു

ചെന്നൈ: രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ ഭാര്യ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഭിത്തിയില്‍ പിടിച്ച്‌ വീട്ടില്‍ കയറാന്‍ ശ്രമിച്ച യുവാവ് വീണു മരിച്ചു. തമിഴ്‌നാട്ടിലെ ജൊലാര്‍പേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന തെന്നരശു രാത്രി വൈകിയാണ് വീട്ടിലെത്തിയത്.

ഉറക്കത്തിലായിരുന്ന ഭാര്യ തെന്നരശു കോളിങ് ബെല്ലടിച്ചതും ഫോണ്‍ ചെയ്തതും അറിഞ്ഞില്ല. ഭാര്യ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന്
30കാരനായ തെന്നശു രണ്ടാം നിലയിലെ വീട്ടീലേക്ക് ഭിത്തിയില്‍ പിടിച്ച്‌ കയറി.

എന്നാല്‍ കയറുന്നതിനിടെ കൈവഴുതി താഴെ വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെ ഞെട്ടി ഉണര്‍ന്ന ഭാര്യ തെന്നരശു വീട്ടിലെത്തിയില്ലെന്ന് പറഞ്ഞ് ബന്ധുവിനെ വിളിച്ചു വരുത്തി. തെന്നരശവുവിനെ ഫോണ്‍ ചെയ്തപ്പോഴാണ് താഴെ നിന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താഴെ വീണ് പരിക്കേറ്റ തെന്നരശുവിനെ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

You may also like

error: Content is protected !!
Join Our WhatsApp Group