Home Featured ഭാര്യ വീട്ടില്‍ പോയിവരാന്‍ വൈകി, കലിപൂണ്ട യുവാവ് സ്വന്തം ലിംഗം മുറിച്ചു

ഭാര്യ വീട്ടില്‍ പോയിവരാന്‍ വൈകി, കലിപൂണ്ട യുവാവ് സ്വന്തം ലിംഗം മുറിച്ചു

by admin

പാ‌ട്‌ന: ഭാര്യ വീട്ടില്‍ നിന്ന് വരാന്‍ താമസിച്ചതില്‍ പ്രതിഷേധിച്ച്‌ യുവാവ് തന്റെ ജനനേന്ദ്രിയം മുറിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. ബിഹാര്‍ സ്വദേശിയായ കൃഷ്‌ണ ബാസുകി എന്ന 25കാരനാണ് ‘വല്ലാത്തൊരു പ്രതിഷേധം’ കാണിച്ചത്. ഭാര്യ അനിതയോടുള്ള ദേഷ്യം തീര്‍ക്കാനാണ് ഇയാള്‍ സ്വയം പണികൊടുത്തത്.

ദമ്ബതികള്‍ക്ക് നാലു മക്കളാണുള്ളത്. പഞ്ചാബിലെ മന്ദിയിലാണ് കൃഷ്‌ണ ജോലി ചെയ്യുന്നത്. രജിനി നയന്‍ നഗറിലുള്ള കുടുംബത്തെ കാണാന്‍ രണ്ടു മാസങ്ങള്‍ക്ക് മുമ്ബ് ഭാര്യയ‌്ക്കും മക്കള്‍ക്കുമൊപ്പം കൃഷ്‌ണ എത്തിയിരുന്നു. തുടര്‍ന്ന് അനിത തന്റെ വീട്ടിലേക്ക് പോവുകയും ചെയ‌്തു. എന്നാല്‍ മടങ്ങിവരാന്‍ താമസിച്ചതിനെ തുടന്നാണ് കൃഷ്‌ണ ലിംഗച്ഛേദം നടത്തിയത്.

രക്തത്തില്‍ കുളിച്ചുകിടന്ന യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാള്‍ക്ക് മാനസികമായി പ്രശ്‌നമുള്ളതായാണ് പൊലീസിന്റെ നിഗമനം.

റൊണാള്‍ഡോയുടെ ഷെഫാകുന്നോ? മാസം നാലര ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും ആളില്ല

ലോക റെക്കോര്‍ഡ് പ്രതിഫലം നേടി സൌദിയിലെ അല്‍ നാസ്ര്‍ ക്ലബിലെത്തിയ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു ഷെഫിനെ വേണം.

എന്നാല്‍ മാസം നാലര ലക്ഷം രൂപ ഓഫര്‍ ചെയ്തിട്ടും ഒരു ഷെഫിനെ റൊണാള്‍ഡോയ്ക്ക് കിട്ടുന്നില്ല. അതിന് കാരണം താരം മുന്നോട്ടുവെക്കുന്ന കടുപ്പമേറിയ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഷെഫുമാര്‍ തയ്യാറാകാത്തതാണത്രെ.

ദി മെയിലിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്‌, സൂപ്പതാരം റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗലും ഇപ്പോള്‍ ഗള്‍ഫ് രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു വ്യക്തിഗത ഷെഫിനെ കണ്ടെത്തുക എന്നതാണ്. പോര്‍ച്ചുഗീസ് ഭക്ഷണവും സുഷി പോലുള്ള ലോകപ്രശസ്ത പലഹാരങ്ങളും പാകം ചെയ്യാന്‍ കഴിയുന്ന ഒരാളെയാണ് റൊണാള്‍ഡോയും പങ്കാളിയും അന്വേഷിക്കുന്നത്.

ജോലി ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍, ഷെഫിന് പ്രതിമാസം 4,500 പൗണ്ട് (4,52,299 രൂപ) ശമ്ബളം ലഭിക്കുമെന്നാണ് റൊണാള്‍ഡോയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ പുരസ്കക്കാരം നേടിയ റൊണാള്‍ഡോ തന്റെ പ്രൌഢഗംഭീരമായ കരിയറിന്റെ അവസാന ഘട്ടം അല്‍നാസറില്‍ ആഘോഷത്തോടെ കഴിച്ചുകൂട്ടാനാണ് ആഗ്രഹിക്കുന്നത്, കൂടാതെ പോര്‍ച്ചുഗലിലെ ക്വിന്റാ ഡാ മറിന്‍ഹയില്‍ തന്റെ കുടുംബത്തിനായി ഒരു മാളിക പണിയുന്ന തിരക്കിലുമാണ് താരം. 37 കാരനായ അദ്ദേഹം 2021 സെപ്റ്റംബറില്‍ ഭൂമി വാങ്ങിയെന്നും അദ്ദേഹത്തിന്റെ സ്വപ്ന ഭവനം 2023 ജൂണില്‍ പൂര്‍ത്തിയാകുമെന്നും പറയപ്പെടുന്നു.

2.5 വര്‍ഷത്തെ കരാറില്‍ സൗദി അറേബ്യന്‍ ക്ലബ് അല്‍ നാസറില്‍ ചേര്‍ന്ന റൊണാള്‍ഡോയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കാമുകി ജോര്‍ജിന റോഡ്രിഗസും അവരുടെ കുട്ടികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്ഥിരതാമസം അന്വേഷിക്കുന്നതിനിടെ റിയാദിന്റെ മധ്യഭാഗത്തുള്ള ഫോര്‍ സീസണ്‍സ് ഹോട്ടലിലെ സ്യൂട്ടിലാണ് കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.

അതേസമയം, അല്‍ നാസറിന് വേണ്ടി കരാറൊപ്പിട്ട ശേഷം സൗദി അറേബ്യയിലെ തന്റെ ആദ്യ മത്സരത്തില്‍ റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടി. റിയാദില്‍ പാരീസ് സെന്റ് ജെര്‍മെയ്‌നെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം സൗദി ഓള്‍-സ്റ്റാര്‍ ഇലവനെ നയിച്ചു. മത്സരം, 5-4-ന് വിജയിച്ചത് പിഎസ്.ജി ആയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group