Home Featured ഡോ.കഫീല്‍ ഖാന്റെ അറസ്‌റ്റ് നിയമവിരുദ്ധം; മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

ഡോ.കഫീല്‍ ഖാന്റെ അറസ്‌റ്റ് നിയമവിരുദ്ധം; മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

by admin

ലഖ്നൗ: പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രസംഗം നടത്തിയതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അറ‌സ്‌റ്റ് ചെയ്യപ്പെട്ട ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. അറസ്‌റ്റ് നിയമ വിരുദ്ധമാണെന്നും ഉടന്‍ ഡോക്‌ടറെ മോചിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഈ തീരുമാനം വലിയ ദുരന്തത്തിലേക്ക് നയിക്കും, രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

അലിഗഡ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ജനുവരി 29ന് കഫീല്‍ ഖാനെ അറസ്‌‌റ്റ് ചെയ്‌തത്. ഡിസംബര്‍ 13ന് സമര്‍പ്പിച്ച പ്രഥമവിവരറിപ്പോര്‍ട്ടില്‍ ഡോക്‌ടര്‍ തന്റെ പ്രസംഗത്തില്‍ സ‌വകലാശാലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതായും സാമുദായിക സൗഹാര്‍ദ്ദം ഇല്ലാതാക്കാന്‍ ശ്രമിച്ചതായും പറഞ്ഞിരുന്നു.ഡോക്‌ടറുടെ പ്രസംഗത്തില്‍ എവിടെയും മതസ്‌പര്‍ദ്ധ ഉളവാക്കുന്ന പരാമര്‍ശങ്ങള്‍ ഉള‌ളതായി പ്രഥമദൃഷ്‌ട്യാ തെളിയുന്നില്ല. അലിഗഡ് നഗരത്തില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഇതില്‍ ശ്രമിക്കുന്നതായി കാണുന്നില്ല. കോടതി പറഞ്ഞു. 1980ല്‍ നടപ്പിലാക്കിയ ദേശീയ സുരക്ഷാ നിയമപ്രകാരം വ്യക്തികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് തെളിഞ്ഞാല്‍ സര്‍ക്കാരിന് വിചാരണക്കായി കോടതിയില്‍ ഹാജരാക്കാതെ ഒരു വര്‍ഷം വരെ തടവില്‍ വയ്‌ക്കാനും സാധിക്കും.

കർണാടകയിൽ ഇന്ന് 6,495 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു:113 മരണവും

ഡോ.കഫീല്‍ ഖാനെതിരെ കേസെടുക്കാന്‍ അനുവദിച്ച ജില്ലാ മജിസ്‌ട്രേ‌റ്റിന് പക്ഷപാതിത്വമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. മുന്‍പ് 2017ല്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനാല്‍ ഗോരഖ്പൂരിലെ സ‌ര്‍ക്കാര്‍ ആശുപത്രിയില്‍ 60 കുട്ടികള്‍ മരിച്ച സംഭവം പുറത്തറിയിച്ചതിന് ഗോരഖ്പൂര്‍ സ്വദേശിയായ ഡോക്‌ടറെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് അറസ്‌റ്റ് ചെയ്യപ്പെടുകയും ചെയ്‌തിരുന്നു. കഴിഞ്ഞ സെ‌പ്‌തംബറിലാണ് ഡോക്‌ടറെ കു‌റ്റവിമുക്തനാക്കിയത്.

കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group