Home Featured നഗ്നമാറിടത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാം ; അംഗീകരിച്ച്‌ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ; നിര്‍ണ്ണായക തീരുമാനമെടുത്ത് സാമൂഹ്യമാധ്യമങ്ങള്‍

നഗ്നമാറിടത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാം ; അംഗീകരിച്ച്‌ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ; നിര്‍ണ്ണായക തീരുമാനമെടുത്ത് സാമൂഹ്യമാധ്യമങ്ങള്‍

നഗ്ന സ്തനങ്ങളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച വിവാദങ്ങളില്‍ നിര്‍ണ്ണായക തീരുമാനമെടുത്ത് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും.സ്ത്രീയായി ജനിച്ചവര്‍ക്കും സ്തന നഗ്നത പോസ്റ്റ് ചെയ്ത് പ്രതിഷേധിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്കും ഒഴികെ ആര്‍ക്കും നഗ്നമാറിടത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാനുള്ള അനുമതി മെറ്റാ നല്‍കി. ട്രാന്‍സ്‌ജെന്‍ഡര്‍, നോണ്‍-ബൈനറി ഉപയോക്താക്കള്‍ക്ക് ഇത് ചെയ്യാം.ട്രാന്‍സ്‌ജെന്‍ഡറോ അല്ലാത്തവരോ എന്ന് തിരിച്ചറിയുന്ന ഏതൊരാള്‍ക്കും ടോപ്‌ലെസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാം.

പ്രതിഷേധം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കിയുള്ള മാറിട പ്രദര്‍ശനങ്ങള്‍ക്ക് വിലക്ക് തുടരും. കണ്ടെന്റ് മോഡറേഷനും സെന്‍സര്‍ഷിപ്പ് നയങ്ങള്‍ക്കും മെറ്റായുടെ മേല്‍സമിതിയായി കണക്കാക്കുന്ന കമ്ബനിയിലെ മേല്‍നോട്ട ബോര്‍ഡാണ് പുതിയ തീരുമാനത്തിന് അനുമതി നല്‍കിയത്.ട്രാന്‍സ്‌ജെന്‍ഡറും നോണ്‍-ബൈനറിയുമായ അമേരിക്കന്‍ ദമ്ബതികള്‍ നടത്തുന്ന അക്കൗണ്ടില്‍ നിന്നുള്ള നഗ്നസ്തനങ്ങളുടെ രണ്ട് പോസ്റ്റുകള്‍ ഫെയ്സ്ബുക് നീക്കം ചെയ്തതാണ് സംഭവത്തില്‍ വഴിത്തിരിവായത്.

ഭിന്നലിംഗക്കാരുടെ ആരോഗ്യ പരിപാലനവും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പണം സ്വരൂപിക്കുന്നതുമായ അടിക്കുറിപ്പുകള്‍ വരുന്നതുമായിരുന്നു പോസ്റ്റ്. സ്തനങ്ങള്‍ മറച്ചു ദമ്ബതികള്‍ ടോപ്‌ലെസ് ഫോട്ടോ പോസ്റ്റ് ചെയ്തു. പോസ്റ്റുകള്‍ മറ്റു ഉപയോക്താക്കള്‍ ഫ്ലാഗുചെയ്‌തു, തുടര്‍ന്ന് എഐ സിസ്റ്റം അവലോകനം ചെയ്‌ത് നീക്കം ചെയ്‌തു.തീരുമാനത്തിനെതിരെ ദമ്ബതികള്‍ അപ്പീല്‍ നല്‍കി. മെറ്റയ്ക്ക് ഒടുവില്‍ ദമ്ബതികളുടെ പോസ്റ്റുകള്‍ പുനഃസ്ഥാപിക്കേണ്ടി വന്നു. ഇത്തരം സാഹചര്യങ്ങളില്‍ നഗ്ന സ്തനങ്ങളുടെ ഫോട്ടോകള്‍ നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് ബോര്‍ഡ് നിരീക്ഷിക്കുകയായിരുന്നു.

ഇതോടെയാണ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്. സ്തനം പ്രദര്‍ശിപ്പിക്കുന്നതിന് സ്ത്രീകളെ വിലക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഓവര്‍സൈറ്റ് വിലയിരുത്തുകയായിരുന്നു.2013-ല്‍ ‘ഫ്രീ ദി നിപ്പിള്‍’ എന്ന ഡോക്യുമെന്ററി ഫേസ്ബുക്കിന്റെ ഈ വിവേചനത്തിന് എതിരേയുള്ളതായിരുന്നു. ലി നാ എസ്കോ സംവിധാനം ചെയ്ത ഡോക്യുമെന്ററി മാറിട പ്രദര്‍ശനത്തെ എതിര്‍ക്കുന്നതിനെ പരിഹസിച്ചു. പക്ഷേ ഇതിലെ ക്ലിപ്പുകളും ഫെയ്സ്ബുക് നീക്കം ചെയ്തിരുന്നു. എന്നാല്‍ പിന്തുണച്ച്‌ മിലി സൈറസ്, റുമര്‍ വില്ലിസ്, കാരാ ഡെലിവിംഗ്നെ, നിക്കോ ടോര്‍ട്ടോറെല്ല എന്നിവരെ പോലെയുള്ളവര്‍ രംഗത്ത് വരികയായിരുന്നു.

ജിയോ 5ജി സേവനം ഇനി കണ്ണൂരിലും

കേരളത്തിൽ ജിയോ ട്രൂ 5ജി സേവനം അഞ്ച് ന​ഗരങ്ങളിൽ കൂടി വ്യാപിപ്പിച്ചു. കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് പുതിയതായി 5ജി സേവനം ആരംഭിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് 11 ന​ഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ ലഭ്യമാകും. കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ​ഗുരുവായൂർ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ നേരത്തെ 5ജി സേവനം ആരംഭിച്ചിരുന്നു.

5ജി എത്തിയ ന​ഗരങ്ങളിൽ അധിക ചെലവില്ലാതെ ഒരു ജി.ബി വേ​ഗത്തിൽ അൺലിമിറ്റഡ് ഡേറ്റ ആസ്വദിക്കാൻ റിലയൻസ് ഉപയോക്താക്കൾക്ക് വേണ്ടി ഒരു വെൽക്കം ഓഫറും അവതരിപ്പിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group