കലബുറഗി • കലബുറഗിയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ രാവിലെ 9.48നും 10നും ഇടയ്ക്കായാണ് ചെറുചലനം ഉണ്ടായത്. സേഡം താലൂക്കിലെ ബേനക്കനഹള്ളി, ദൊനാഗോൺ, കൊടാല, രാജോലി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വീടുകൾക്കുള്ളിൽ ചെറിയ വിള്ളലുകൾ രൂപപ്പെട്ടു. സിമന്റ് നിർമാണ കമ്പനികൾ ഏറെയുള്ളമേഖലയാണ് സേഡം.
ഭാര്യാകാമുകന്റെ മൊബൈല്‍ വിവരങ്ങള്‍ കൈമാറുന്നത് സ്വകാര്യതാലംഘനം: കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു:വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നാം കക്ഷിയായ ഭാര്യയുടെ കാമുകന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കൈമാറാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി.മൂന്നാം കക്ഷിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ കൈമാറാനാകില്ലെന്നും കേസുമായി നേരിട്ട് ബന്ധമില്ലാത്ത വ്യക്തിയുടെ ഫോണ്‍ വിവരങ്ങള്‍ കൈമാറുന്നത് സ്വകാര്യതാലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കുന്നതിന് കാമുകന്റെ ഫോണ്‍ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഭാര്യാ കാമുകന്‍ എന്നാരോപിക്കപ്പെടുന്ന ആളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവുണ്ടായത്. വിവാഹേതര ബന്ധം ആരോപിക്കപ്പെട്ടതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ കേസിന്റെ ഭാഗമാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
വ്യക്തിക്ക് സ്വന്തം സ്വകാര്യതയും കുടുംബത്തിന്റെയും വിവാഹബന്ധത്തിന്റെയും സ്വകാര്യതയും സംരക്ഷിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരവില്‍ ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി.ഭര്‍ത്താവിന്റെ പീഡനത്തിന്റെ പേരില്‍ 2018-ല്‍ ആണ് 37 കാരിയായ സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ട് ബെംഗളൂരുവിലെ കുടുംബ കോടതിയെ സമീപിച്ചത്.
എന്നാല്‍ ഭാര്യക്ക് മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്നും അത് തെളിയിക്കാന്‍ ഭാര്യാ കാമുകന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ വേണമെന്നുമുള്ള ആവശ്യം പരിഗണിച്ച കോടതി വിവരങ്ങള്‍ കൈമാറാന്‍ മൊബൈല്‍ കമ്ബനിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.ഇതിനെതിരെ ആരോപണവിധേയനായ വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.