Home Featured വിവാദങ്ങൾ സൈഡാക്കി ‘പഠാൻ’,ട്രെയിലർ ബുർജ് ഖലീഫയിൽ

വിവാദങ്ങൾ സൈഡാക്കി ‘പഠാൻ’,ട്രെയിലർ ബുർജ് ഖലീഫയിൽ

by admin

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്ന പ്രത്യേകതയും പഠാനുണ്ട്. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് എസ്ആർകെ ആരാധകർ‌ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ട്രെയിലർ. ഈ അവസരത്തിൽ ബുർജ് ഖലീഫയിൽ ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധിക്കപ്പെടുന്നത്. 

ബുർജ് ഖലീഫയിൽ ട്രെയിലർ കാണിക്കുമ്പോൾ അത് നോക്കി നിൽക്കുന്ന ഷാരൂഖ് ഖാനെ വീഡിയോയിൽ കാണാം. തന്റെ സിഗ്നേച്ചർ സ്റ്റെപ്പും ആരാധകർക്കായി ഷാരൂഖ് ചെയ്യുന്നുണ്ട്. പഠാന്റെ പ്രമോഷന്റെ ഭാ​ഗമായാണ് ഷാരൂഖും സംഘവും ദുബൈയിൽ എത്തിയത്. ബഹിഷ്കരണാഹ്വാനങ്ങൾക്കിടെ പഠാൻ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചതോടെ അഭിമാന നിമിഷമാണിതെന്നാണ് ആരാധകർ പറയുന്നത്. 

ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 25 ന് തിയറ്ററിലെത്തും. ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാർത്ഥ് ആനന്ദ് ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.  പാഠാനിലെ ആദ്യ വീഡിയോ ഗാനത്തില്‍ ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറത്തെച്ചൊല്ലി ബഹിഷ്കരണാഹ്വാനങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു.

യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് പഠാന് ലഭിച്ചിരിക്കുന്നത്. ആകെ 10 കട്ടുകളാണ് ചിത്രത്തിൽ ഉള്ളത്. ആമസോണ്‍ പ്രെൈം വീഡിയോ ആണ് പഠാന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 100 കോടി രൂപയ്ക്കാണ് അവകാശം വിറ്റുപോയതെന്നാണ് വിവരം. 

വിജയ് ചിത്രത്തിന്റെ ‘വാരിസ്’ 100 കോടി ക്ലബില്‍

വിജയ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രം ആഗോള വിപണിയില്‍ 100 കോടി രൂപയിലധികം കളക്ഷൻ നേടിയെന്നാണ് വാര്‍ത്ത

‘വാരിസ്’ നാല് ദിവസത്തിനുള്ളിലാണ് 100 കോടി ക്ലബില്‍ ഇടംനേടിയിരിക്കുന്നത്. വിജയ്‍യുടെ നായികയായി രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്.

ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ  ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് ‘വാരിസി’ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ്  ചിത്രത്തിന്റെ നിർമ്മാണം.

വംശി പൈഡിപ്പള്ളി തന്നെ തിരക്കഥയുമെഴുതിയ ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്‍ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‍യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group