Home Featured കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ഇനിമുതൽ സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയോ, നിര്‍ബന്ധിത ക്വാറന്റൈന് ഇല്ല : നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക സർക്കാർ

കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ഇനിമുതൽ സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയോ, നിര്‍ബന്ധിത ക്വാറന്റൈന് ഇല്ല : നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക സർക്കാർ

by admin
people taking shortcut roads to avoid check post

ബംഗലൂരു: അണ്‍ലോക്ക് നാലിന്റെ ഭാഗമായി അന്തര്‍ സംസ്ഥാന യാത്രയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് വരും. നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ അന്തര്‍ സംസ്ഥാന യാത്രക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാകുകയോ സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതില്ലെന്ന് അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കുള്ള പ്രോട്ടോക്കോള്‍ സംബന്ധിച്ച പുതുക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

അണ്‍ലോക്ക് -3 നുള്ള ജൂലൈ 29 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ സംസ്ഥാനത്തിനകത്തുള്ള യാത്രകള്‍ക്കും അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം ഇനി വേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചതിന് പിറകേയാണ് കര്‍ണാടകയുടെ നടപടി. കോവിഡ് വ്യാപനം കാരണം കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നുണ്ടെന്നും ഇത് രാജ്യത്തൊട്ടാകെയുള്ള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുന്നതായും മന്ത്രാലയം അധികൃതര്‍ പറഞ്ഞിരുന്നു.

ബാബറിമസ്‌ജിദ്‌ തകര്‍ക്കല്‍: ഗൂഢാലോചനക്കേസില്‍ വിധിപറയാന്‍ ഒരുമാസംകൂടി

അന്തര്‍ സംസ്ഥാനയാത്രയുമായി ബന്ധപ്പെട്ട പുതുക്കിയ നിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും കര്‍ണാടകയിലെത്തുന്ന യാത്രക്കാര്‍ക്ക് ബാധകമാവുമെന്ന് ആരോഗ്യ വിഭാഗം അഡീഷനല്‍ ചീഫ് സെക്രട്ടറി ജവേദ് അഖ്തര്‍ പറഞ്ഞു.

bangalore malayali news portal join whatsapp group

ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി വരുന്നവര്‍, വിദ്യാര്‍ത്ഥികള്‍, ജോലിക്കായി വരുന്ന തൊഴിലാളികള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാകും. അവരുടെ സന്ദര്‍ശന ഉദ്ദേശ്യമോ സംസ്ഥാനത്തെ താമസകാലമോ പരിഗണിക്കാതെയാണ് പുതിയ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള ഇളവുകളെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്‍റൈന്‍ 14 ദിവസമാക്കി കുറച്ചു;സമ്പര്‍ക്ക പട്ടികയിലുള്ളവർക്കും ക്വാറന്റൈൻ ഇളവുകൾ

അതേസമയം, സ്വയം റിപ്പോര്‍ട്ടിംഗ്, സെല്‍ഫ് ഐസൊലേഷന്‍, കോവിഡ് -19 പരിശോധന എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ യാത്രക്കാര്‍ക്കായി ബോധവല്‍ക്കരണം നടത്താനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

അതേസമയം ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്ക് നാലിനുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ സമാന ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഡല്‍ഹി ദേശീയ തലസ്ഥാന മേഖലയില്‍ പരിമിതമായ രീതിയിലെങ്കിലും മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

അണ്‍ലോക്ക് 4 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ പ്രധാന ഇളവുകളില്‍ മെട്രോ സര്‍വീസുകള്‍ ആരംഭിക്കാനുള്ള അനുമതി ഉള്‍പ്പെടുന്നു. എന്നാല്‍ സിനിമാ ഹാളുകളോ മള്‍ട്ടിപ്ലക്സുകളോ തുറക്കില്ല. മതപരവും രാഷ്‌ട്രീയവും സാമൂഹികവുമായ ചടങ്ങുകളോ പരിപാടികളോ പോലുള്ള വലിയ ഒത്തുചേരലുകള്‍ക്ക് അനുമതി തുറക്കില്ല.

സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോഴും സ്കൂളുകളും കോളേജുകളും തുറക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അതിനാല്‍ ഈ നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള വിവരം.

എന്നാല്‍ കണ്ടെയ്നര്‍ സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ സാധ്യതയുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group