Home Featured ബാബറിമസ്‌ജിദ്‌ തകര്‍ക്കല്‍: ഗൂഢാലോചനക്കേസില്‍ വിധിപറയാന്‍ ഒരുമാസംകൂടി

ബാബറിമസ്‌ജിദ്‌ തകര്‍ക്കല്‍: ഗൂഢാലോചനക്കേസില്‍ വിധിപറയാന്‍ ഒരുമാസംകൂടി

by admin

ന്യൂഡല്‍ഹി : അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ ഗൂഢാലോചനക്കേസില്‍ വിധി പറയാന്‍ ലഖ്നൗ സിബിഐ പ്രത്യേക കോടതിക്ക് സെപ്തംബര്‍ 30 വരെ സുപ്രീംകോടതി സമയം നീട്ടിനല്‍കി. പ്രത്യേക കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഒരു മാസംകൂടി അനുവദിച്ചത്. ആഗസ്ത് 31നുള്ളില്‍ വിധി പുറപ്പെടുവിക്കണമെന്ന് പ്രത്യേക കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.

കോവിഡ്കാലത്ത് കോടതി നടപടികള്‍ വൈകുന്നതിനാല്‍ വിധി പുറപ്പെടുവിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിക്ക് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയും വിചാരണപുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടും പരിഗണിച്ചാണ് സമയം നീട്ടിയത്. അതേസമയം, വീഡിയോ കോണ്‍ഫറന്‍സിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ നടപടിക്രമങ്ങള്‍ എത്രയുംപെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും കൂടുതല്‍ സമയം ചോദിക്കരുതെന്നും സുപ്രീംകോടതി പ്രത്യേക കോടതി ജഡ്ജിക്ക് നിര്‍ദേശം നല്‍കി.

ഇന്ത്യയില്‍ ഏറ്റവും ആകര്‍ഷത്വമുള്ള 50 പുരുഷന്മാരുടെ പട്ടികയില്‍ ആറാമനായി ദുല്‍ഖര്‍; ഇടംനേടി പൃഥ്വിരാജും നിവിന്‍ പോളിയും

വിധി പുറപ്പെടുവിക്കുന്നതുവരെ പ്രത്യേകകോടതി ജഡ്ജിക്ക് കാലാവധി നല്‍കണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജഡ്ജിയുടെ വിരമിക്കല്‍ കാലാവധി നീട്ടി ഉത്തരവിറക്കി.

കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്‍റൈന്‍ 14 ദിവസമാക്കി കുറച്ചു;സമ്പര്‍ക്ക പട്ടികയിലുള്ളവർക്കും ക്വാറന്റൈൻ ഇളവുകൾ

പ്രമുഖ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ജോഷി, ഉമാഭാരതി, കല്യാണ്‍സിങ് തുടങ്ങിയവര്‍ ബാബ്റി മസ്ജിദ് തകര്‍ത്ത ഗൂഢാലോചനക്കേസില്‍ പ്രതികളാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group