Home Featured ബെംഗളൂരു: ഇ ബൈക്ക് ടാക്സി സർവീസിന് വിക്കറ്റ് റൈഡ് കമ്പനിക്ക് ഗതാഗത വകുപ്പിന്റെ അനുമതി

ബെംഗളൂരു: ഇ ബൈക്ക് ടാക്സി സർവീസിന് വിക്കറ്റ് റൈഡ് കമ്പനിക്ക് ഗതാഗത വകുപ്പിന്റെ അനുമതി

ബെംഗളൂരു: നഗരത്തിൽ ഇ ബൈക്ക് ടാക്സി സർവീസ് നടത്താൻ വിക്കറ്റ് റൈഡ് കമ്പനിക്ക് ഗതാഗത വകുപ്പ് ലൈസൻസ് നൽകി. 100 ഇ- ബൈക്ക് ടാക്സികൾക്കാണ് അനുമതി.10 കിലോമീറ്റർ വരെ സർവീസ് നടത്താനാണ് ലൈസൻസ്. 5 കിലോമീറ്ററിനു 25 രൂപ, 10 കിമീ 50 രൂപ നിരക്കിലാകും സർവീസ്. 5 വർഷമാണ് ലൈസൻസ് കാലാവധിയെന്ന് ട്രാഫിക് അഡിഷനൽ കമ്മിഷണർ എൽ. ഹേമന്ത കുമാർ പറഞ്ഞു.

ബൈക്ക് ഷെയറിങ് കമ്പനിയായ ബൗൺസിന്റെ അനുബന്ധ സ്ഥാപനമായ വിക്ക റ്റ് റൈഡ് ഉടൻ സർവീസ് ആരംഭി ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമായും മെട്രോ സ്റ്റേഷനു കകേന്ദ്രീകരിച്ചാകും സർവീസ്. 15 വയസ്സിനും മുകളിലുള്ളവർക്കാണു യാത്രയ്ക്ക് അനുമതി. സ്ത്രീസുരക്ഷയ്ക്ക് വനിതകളെയും ഇ-ബൈക്ക് ഡ്രൈവർമാരായി നിയമിക്കും. കൂടുതൽ കമ്പനികൾ ലൈസൻസിന് അപേക്ഷിച്ചതിനാൽ വരും ദിവസങ്ങളിൽ ബൈക്ക് ടാക്സി സർവീസ് വ്യാപകമായേക്കും.

നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഓട്ടോ തൊഴിലാളികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ഊബർ, റാപ്പിഡോ കമ്പനികൾ നിയമവിരുദ്ധമായാണ് നഗരത്തിൽ ബൈക്ക് ടാക്സി സർവിസ് നടത്തുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ മുട്ടയെ മലര്‍ത്തിയടിച്ച്‌ മെസി; ലൈക്കുകളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്

ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയുടെ പുതിയ ചിത്രം. ലോകകപ്പ് നേട്ടം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. മെസി പങ്കുവെച്ച ചിത്രം ഇന്‍സ്റ്റഗ്രാമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ലൈക്കുകളുള്ള ചിത്രമായി മാറിക്കഴിഞ്ഞു.

6.74 കോടി ലൈക്കുകളാണ് മെസിയുടെ ചിത്രത്തിനു ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇത് ചരിത്രമാണ്. ‘വേള്‍ഡ് റെക്കോര്‍ഡ് എഗ്ഗ്’ എന്ന അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത മുട്ടയുടെ ചിത്രത്തിനു ലഭിച്ച 5.70 കോടിയുടെ ലൈക്കുകളുടെ റെക്കോര്‍ഡിനെയാണ് മെസിയുടെ ചിത്രം മറികടന്നത്.ഇന്‍സ്റ്റഗ്രാമില്‍ മെസിക്ക് നാല് കോടിയോലം ഫോളോവേവ്‌സ് ഉണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group