ബംഗളൂരു സംഘര്‍ഷത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് കര്‍ണാടക മന്ത്രി സി.ടി. രവി പറഞ്ഞു. പൗരത്വബില്ലിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന പ്രക്ഷോഭത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊതുമുതല്‍ നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കിയതിന് സമാനമായി ബെംഗളൂരുവിലും ഈടാക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബാസവരാജ് ബൊമ്മൈ അറിയിച്ചു.
“കലാപം ആസൂത്രണം ചെയ്തിരുന്നു. സ്വത്തുക്കള്‍ നശിപ്പിക്കാന്‍ പെട്രോള്‍ ബോംബും കല്ലുകളും ഉപയോഗിച്ചു. മൂന്നൂറിലധികം വാഹനങ്ങള്‍ നശിപ്പിച്ചു. അക്രമത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. ഉത്തര്‍പ്രദേശിന് സമാനമായി സ്വത്ത് നഷ്ടം കലാപകാരികളില്‍ നിന്ന് ഈടാക്കും”, മന്ത്രി പറഞ്ഞു.
കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു നവീന്‍ മതവിദ്വേഷം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നഗരത്തില്‍ സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെയാണ് നഗരത്തില്‍ സംഘര്‍ഷം ആരംഭിച്ചത്. അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി എം.എല്‍.എയുടെ കാവല്‍ബൈരസാന്ദ്രയിലെ വീടിന് നേരെയാണ് ആദ്യം അക്രമമുണ്ടായത്. വീടിന് തീയിട്ട പ്രതിഷേധക്കാര്‍ വാഹനങ്ങളും തകര്‍ത്തു. പിന്നീട് പൊലീസ് ഇടപെടലുണ്ടായതോടെ സംഘം ഡി.ജെ ഹള്ളി പൊലീസ് സ്റ്റേഷനിലേക്ക് എത്തി. ഇവിടെവച്ചാണ് സംഘര്‍ഷം കൂടുതല്‍ ശക്തമായത്. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര് മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് നവീന്‍ നല്കിയ ആദ്യ പ്രതികരണം. ആളുകള്‍ അക്രമത്തില്‍ നിന്ന് പിന്തിരിയണമെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തി പറഞ്ഞു. ബംഗളൂരു നഗരത്തില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസ് സ്റ്റേഷന് പരിധികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അറിയിച്ചു. അതിനിടെ ഡി.ജെ ഹള്ളിയില്‍ അമ്പലത്തിന് നേരെ ആക്രമണമുണ്ടാവാതിരിക്കാന്‍ മുസ്ലിം യുവാക്കള്‍ രംഗത്തിറങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
- നാട്ടിൽ കുടുങ്ങിയവർക്ക് വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം “ഘർ പേ രഹോ ” ശ്രദ്ധേയമാവുന്നു
- വിജയപുരയിൽ നിന്ന് ബെംഗളുരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു;5 പേർ മരിച്ചു, 27 പേർക്ക് പരിക്ക്
- തദ്ദേശ വോട്ടര്‍പട്ടികയില്‍ ഇന്നു മുതല്‍ പേരു ചേര്‍ക്കാം
- കോൺഗ്രസ് എം എൽ എ യുടെ ബന്ധുവിന്റെ പ്രവാചക നിന്ദ പോസ്റ്റ് : ബംഗളുരുവിൽ പ്രതിഷേധം ഇരമ്പുന്നു വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു
- പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചു കോൺഗ്രസ് എം എൽ എ യുടെ ബന്ധുവിന്റെ ഫേസ്ബുക് പോസ്റ്റ് : ബംഗളുരുവിൽ ജനക്കൂട്ടം അക്രമാസക്തമായി
- ബിഎസ്എന്‍എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികൾ; വിവാദ പരാമര്‍ശവുമായി കർണാടകയിൽ നിന്നുള്ള ബിജെപി എംപി, 88,000 ജീവനക്കാരെ പുറത്താക്കുമെന്നും മുന്നറിയിപ്പ്
- കണ്മുന്നില് പ്രകൃതി നശിക്കുന്നത് കണ്ടാലും നോക്കി നില്‍ക്കേണ്ടി വരും, എന്താണ് ഇഐഎ 2020, വിശദമായി അറിയാം
- മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി തുറന്നു -കണ്ണൂരിലേക്കുള്ള യാത്ര സുഗമമാവുന്നു
- ‘മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പള്ളി നീക്കണം’; കൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് രൂപീകരിച്ചു
- കുട്ട ചെക്ക്പോസ്റ്റ് തുറന്നു : മുത്തങ്ങയിലും ഗതാഗതം നേരിയ രീതിയിൽ പുനഃസ്ഥാപിച്ചു തുടങ്ങി
- മെസ്സി അത്ഭുതം തന്നെ!! നാപോളിയെ തകര്‍ത്തെറിഞ്ഞ് ബാഴ്സലോണ ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
- രാജ്യത്തെ ആദ്യത്തെ മൊബൈൽ കോവിഡ്- 19 ലാബുകൾ പൊതുജനങ്ങൾക്കായി സമർപ്പിച്ചു
- മുഖ്യമന്ത്രിക്ക് പിന്നാലെ കർണാടക പ്രതിപക്ഷ നേതാവിനും കോവിഡ് സ്ഥിതീകരിച്ചു : സിദ്ധരാമയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- കർണാടക മുഖ്യ മന്ത്രി ബി എസ് യെദ്യുരപ്പയ്കും കൃഷിമന്ത്രി ബി സി പട്ടേലിനും യു ടി ഖാദർ എം എൽ എ യ്കും കോവിഡ് സ്ഥിതീകരിച്ചു
- ബംഗളുരുവിൽ ഇനി കോവിഡ് ടെസ്റ്റ് തികച്ചും സൗജന്യം ,198 വാർഡുകളിലും സൗകര്യമൊരുക്കി ബിബിഎംപി:സൗജന്യ പരിശോധന ലഭ്യമാകുന്നതെങ്ങനെയെന്നു നോക്കാം
- സൂക്ഷിക്കുക: കൊവിഡിന്റെ മറവിലും തട്ടിപ്പുമായി സൈബര്‍ കള്ളന്മാര്
- കെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ തുറക്കില്ല ;ബിബിഎംപി കമ്മീഷണർ
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്