Home Uncategorized നാലരമാസമായി അടച്ചുപൂട്ടിയ മാക്കൂട്ടം -കൂട്ടുപുഴ അതിർത്തിയിൽ ഗതാഗതം പുനഃസ്ഥാപിച്ചു;രാത്രി യാത്രയ്ക്ക് നിയന്ത്രണം

നാലരമാസമായി അടച്ചുപൂട്ടിയ മാക്കൂട്ടം -കൂട്ടുപുഴ അതിർത്തിയിൽ ഗതാഗതം പുനഃസ്ഥാപിച്ചു;രാത്രി യാത്രയ്ക്ക് നിയന്ത്രണം

by admin

കോവിഡിൻ്റെ പശ്ചാത്തലത്തിൽ നാലരമാസമായി അടച്ചുപൂട്ടിയ മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി തുറന്നു. കണ്ണൂർ ജില്ലയെ കർണ്ണാടകയുമായി ബന്ധിപ്പിക്കുന്ന ഏകപാതയായ കൂട്ടുപുഴ അതിർത്തി പൂട്ടിയതോടെ ഒട്ടേറെ ബുദ്ധിമുട്ട് സഹിച്ചാണ് യാത്രക്കാർ പോക്കുവരവുകൾ നടത്തിയത്.

അവിടെ ഇരു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരെ നിലവിൽ പരിശോധിക്കാൻ ചെക് പോസ്റ്റ്‌ സജ്ജമാക്കിയിട്ടുണ്ട്.
കോവിഡ്-19 ജാഗ്രത പോർട്ടലിലും/കർണ്ണാട സർകാറിൻ്റെ സേവസിന്ദുവിലും ചെയ്ത രെജിസ്ട്രേഷൻ ചെക്‌പോസ്റ്റുകളിൽ പരിശോധിക്കുന്നതാണ്

കർണാടകയിൽ വീണ്ടും കുതിച്ചു കയറി കോവിഡ് ,ഇന്ന് റിപ്പോർട്ട് ചെയ്തത് 7,883 കേസുകൾ ;രോഗ മുക്തിയിലും വർദ്ധനവ്

കേരളത്തിലേക്ക് വരുന്ന യാത്രക്കാരെ രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് പ്രത്യേകം സ്ക്രീൻ ചെയ്യാൻ ആരോഗ്യ വകുപ്പ് ജീവനക്കാരെയും ചുമതലപെടുത്തിയുട്ടുണ്ട് .

പ്രവാചകനിന്ദ പോസ്റ്റിനെ തുടർന്നുള്ള അക്രമം : ബംഗളുരുവിൽ വ്യാഴാഴ്ച വൈകുന്നേരം വരെ നിരോധനാജ്ഞ ,എസ്.ഡി .പി .ഐ നേതാവ് ഉൾപ്പെടെ 110 പേരെ കസ്റ്റഡിയിലെടുത്തു

മറ്റൊരുപ്രധാനപ്പെട്ട കാര്യം കാലാവസ്ഥ മോശമായതിനാൽ ഇതുവഴി രാത്രി യാത്രക്ക് ചില നിയന്ത്രണങ്ങൾ ഉണ്ട്.

വൈകുന്നേരം 7മണി മുതൽ രാവിലെ 6 മണി വരെ യാത്രക്കാരെ കടത്തി വിടില്ല എന്ന് കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. അനുവദനീയമായ സമയത്ത് ഇതുവഴി കടന്നു പോകാൻ പറ്റുന്ന തരത്തിൽ യാത്ര ക്രമീകരിക്കുക.ഇന്ന് കേരളത്തിലേക്ക് പോകുന്നവാഹനം കടത്തിവിടില്ല നാളെ മുതലാണ് യാത്ര അനുവദിക്കുക.കർണ്ണാടകത്തിലേക്ക് ഇന്ന്മുതൽ വരാൻ പറ്റുന്നതാണ്

നാട്ടിൽ കുടുങ്ങിയവർക്ക്‌ വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം “ഘർ പേ രഹോ ” ശ്രദ്ധേയമാവുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group