ബാലയുടെ ഒരു ചിത്രത്തില്‍ താന്‍ പ്രതിഫലം ഇല്ലാതെ അഭിനയിച്ചു എന്ന് ഉണ്ണി മുകുന്ദന് (Unni Mukundan). സൗഹൃദം എന്തെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നും നടന് കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉണ്ണി നിര്‍മ്മിച്ച പുതിയ ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം കിട്ടിയില്ല എന്ന് ബാല (Actor Bala) ആരോപണം ഉന്നയിച്ചിരുന്നു. ബാലയുടെ രണ്ടാം വിവാഹത്തില്‍ പങ്കെടുത്തത് താന്‍ മാത്രമായിരുന്നു എന്നും ഉണ്ണി. ടെക്നീഷ്യന് പ്രതിഫലം ക്ലിയറായില്ല എന്ന ആരോപണം ഗൗരവമായി കാണുന്നതാണ് ഉണ്ണി പറഞ്ഞു.
7 ലക്ഷം രൂപ DOP എല്‍ദോയ്ക്ക് നല്‍കിയിട്ടുണ്ട്.
‘നീ എനിക്ക് വേണ്ടി ചെയ്തത് ഞാന്‍ നിനക്ക് വേണ്ടി ചെയ്യും’ എന്ന് ബാല പറഞ്ഞു. 20 ദിവസം ചിത്രത്തില്‍ ജോലിചെയ്തതിനു രണ്ട് ലക്ഷം രൂപ പ്രതിഫലമായി നല്കി. ഒരു ദിവസത്തിന് 10,000 രൂപ എന്നായിരുന്നു കണക്ക്. ട്രോളുകള്‍ കാെണ്ട് ഹിറ്റായി എന്നത് കാെണ്ട് കൂടുതല്‍ പണം നല്കാന് കഴിയില്ല എന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു. മുന്‍ ചിത്രത്തില്‍ ബാലയ്ക്ക് മൂന്ന ലക്ഷം ആയിരുന്നു പ്രതിഫലം. ആരും പണം ലഭിക്കാതെ ഈ സിനിമയില്‍ ജോലി ചെയ്തിട്ടില്ല.
വളരെ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ ഓടുന്ന കുടുംബ ചിത്രമാണ് ഉണ്ണി മുകുന്ദന് രണ്ടാമതായി നിര്‍മ്മിച്ച്, നായക വേഷവും ചെയ്ത ‘ഷെഫീക്കിന്റെ സന്തോഷം’. സിനിമയില്‍ അമീര്‍ എന്ന വേഷം ചെയ്തത് നടന് ബാലയാണ്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തനിക്കു പ്രതിഫലം ലഭിക്കാതെ പോയി എന്ന് ബാല ആരോപണം ഉന്നയിച്ചിരുന്നു. സ്ത്രീകഥാപാത്രങ്ങള്‍ ചെയ്തവര്‍ക്കൊഴികെ, സംവിധായകനും ചില അണിയറ പ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ ശമ്ബളം കിട്ടിയില്ല എന്നായിരുന്നു ബാലയുടെ വാദം. ഇതിനു തൊട്ടുപിന്നാലെ ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്ത്, സംവിധായകന് അനൂപ് പന്തളം എന്നിവര്‍ വിശദീകരണവുമായെത്തി.
ഉണ്ണി സഹോദരനെ പോലെയാണ്. അതിനാല്‍ പ്രതിഫലം വേണ്ടെന്ന് ബാല തന്നെ പറഞ്ഞിരുന്നു. എന്നിട്ടും ഡബ്ബിങ് കഴിഞ്ഞതും രണ്ടു ലക്ഷം രൂപ നല്കി. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് വ്യക്തമല്ല എന്നും വിനോദ്.സിനിമയിലേക്ക് ബാലയുടെ പേര് നിര്‍ദ്ദേശിച്ചത് ഉണ്ണി ആണെന്നും, തനിക്കു പ്രതിഫലം ലഭിച്ചു എന്നും അനൂപ് പന്തളം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
‘അദ്ദേഹത്തെ ഈ സിനിമയില്‍ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയില്‍ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയ്യുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതില്‍ സന്തോഷം. സിനിമ നന്നായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കുകയും, ഇപ്പോള്‍ വിജയം നേടിയ സന്തോഷത്തിലുമാണ് ഞങ്ങള്‍. ഈ സമയത്ത് ഇത്തരം വിഷയങ്ങളില്‍ എന്റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ട്,’ എന്ന് അനൂപ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.