Home covid19 ബി എസ് യെദ്യൂരപ്പ സംസ്ഥാനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു:”ലോക്കഡൗൺ നീട്ടില്ല ,ജനങ്ങൾ സഹകരിക്കണം” കൈ കൂപ്പി മുഖ്യമന്ത്രി

ബി എസ് യെദ്യൂരപ്പ സംസ്ഥാനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു:”ലോക്കഡൗൺ നീട്ടില്ല ,ജനങ്ങൾ സഹകരിക്കണം” കൈ കൂപ്പി മുഖ്യമന്ത്രി

by admin

ബംഗളുരു : ബംഗളുരുവിൽ പ്രഖ്യാപിച്ച ലോക്കഡൗൺ ബുധനാഴ്ച പുലർച്ചെ 5 മണിക്ക് അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സംസ്ഥാനത്തെ അഭിസംബോധന ചെയ്തു കൊണ്ട് വീഡിയോ കോണ്ഫറന്സില് സംസാരിച്ചു.

“നാളെ മുതൽ നഗരത്തിൽ ലോക്കഡൗൺ ഉണ്ടായിരിക്കില്ല ,എന്നിരുന്നാലും ഞാൻ ജനങ്ങളോട് കൈ കൂപ്പി അഭ്യർത്ഥിക്കുന്നു . സാമൂഹിക അകലം പാലിക്കുന്നതിനും മാസ്ക് ധരിക്കുന്നതിലും ശ്രദ്ധിക്കണം . വാക്‌സിൻ കണ്ടു പിടിക്കുന്നത് വരെ അതല്ലാതെ കോവിഡിനെ തടയാൻ വേറെ മാർഗങ്ങളില്ല ” അദ്ദേഹം പറഞ്ഞു

കോവിഡ് പ്രതിരോധത്തിൽ സർക്കാർ വിജയകരമായിരുന്നു എന്നാൽ ഇന്ന് കേസുകൾ വർധിക്കുന്നു , എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഇനി തടയാനാവൂ അദ്ദേഹം കൂട്ടിച്ചേർത്തു

കോവിഡ് പ്രധിരോധ സാമഗ്രികൾ വാങ്ങിയതിൽ അഴിമതി ആരോപിച്ച പ്രതിപക്ഷത്തിന് അദ്ദേഹം മറുപടി നൽകി “സർക്കാർ വാങ്ങിയ എല്ലാ തരം ഇടപാടുകളുടെയും സമ്പൂർണ വിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ പ്രസിദ്ധീകരിക്കാൻ ഞങ്ങൾ സന്നദ്ധരാണ് “

ലോക്കഡൗൺ നീട്ടില്ല തീവ്ര ബാധിത പ്രദേശങ്ങളിൽ ഇനി പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരും കർണാടക ഉപമുഖ്യമന്ത്രി

ബംഗളുരുവിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു സർക്കാർ ആശുപത്രി ഉൾപ്പെടെയുള്ള 3 ആശുപത്രികൾ : ഓട്ടോയിൽ പ്രസവിച്ചു ,കുട്ടി മരണപ്പെട്ടു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group