ബംഗളൂരു: കർണാടകയിൽ കോവിഡ് കേസും മരണവും പിടിവിടുന്ന സാഹചര്യത്തിൽ കൈമലർത്തി കർണാടക ആരോഗ്യമന്ത്രി ബി.ശ്രീരാമുലു.ദൈവത്തിനുമാത്രമേ ഇനി കർണാടകയെ രക്ഷിക്കാനാവൂ എന്നായിരുന്നു സംസ്ഥാനത്തിന്റെ കോവിഡ് ടാസ്ക് ഫോഴ്സി ൻ തലവൻകൂടിയായ മന്ത്രിയുടെ പ്രതികരണം. കർണാടകയിൽ ബുധനാഴ്ച 87 Gold കോവിഡ് ബാധിച്ച് മരണപ്പെടുകയും 3176 പേർക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാറിന്റെ നിസ്സഹായത വെളിപ്പെടുത്തി ആരോഗ്യമന്ത്രിയുടെ വിവാദ പ്രസ്താവന. രോഗവ്യാപനത്തിന്റെ നിയന്ത്രണം നമ്മുടെയാരുടെയും കൈയിലല്ലെന്നും മന്ത്രി ശ്രീരാമുലു പറഞ്ഞു.
“ലോകവ്യാപകമായി കോവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുകയാണ്. കോവിഡിന് മുന്നിൽ പാവങ്ങളെന്നോ പണക്കാരനെന്നോ മതമെന്നോ ജാതിയെന്നോ വ്യത്യാസമില്ല.കേസുകളുടെ കാര്യത്തിൽ 100 ശതമാനം വർധനയാണ് മുന്നിൽ കാണുന്നത്. ദൈവത്തിനു മാത്രമേ നമ്മളെ രക്ഷിക്കാൻ കഴിയൂ. ഇത് സർക്കാറിന്റെ വിവേചനമാണെന്നും മന്ത്രിമാരുടെ ഉത്തരവാദിത്തമില്ലായ്മയാണെന്നും മന്ത്രിതലത്തിലെ കോഓഡിനേഷൻ പോരായ്മയാണെന്നും നിങ്ങൾക്ക് കുറ്റപ്പെടുത്താം.എന്നാൽ, ഇതൊന്നും ആരുടെയും നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല.’- മന്ത്രി പറഞ്ഞു.
എന്നാൽ മന്ത്രിയുടെ പ്രസ്താവന രൂക്ഷ പ്രതികരണം ക്ഷണിച്ചുവരുത്തി. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ യെദിയൂരപ്പ സർക്കാറിന്റെ വീഴ്ചയാണ് ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയിൽ തെളിയുന്നതെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ കുറ്റപ്പെടുത്തി. പകർച്ച വ്യാധി പോലും തടയാൻ കഴിയാത്ത സർക്കാറിന്റെ കാര്യക്ഷമതയില്ലായ്മ, ജനങ്ങളെ ദൈവത്തിന്റെ ദയക്കായി വിട്ടുനൽകിയിരിക്കുകയാണെന്നും ശിവകുമാർ പ്രതികരിച്ചു.
റവന്യൂ മന്ത്രി ആർ. അശോക, കോൺഗ്രസ് വിമതനായി ബി.ജെ.പിയിലെത്തിയി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ എന്നിവരും ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവും തമ്മിലെ ഒത്തൊരുമയില്ലായ്മയാണ് പ്രസ്താവനയിൽ പ്രതിഫലിച്ചെതന്നും വിമർശനമുയർന്നു. സംഭവം വിവാദമായതോടെ ആരോഗ്യ മന്ത്രി പ്രസ്താവന വിഴുങ്ങി. ദൈവത്തിന്റെ അനുഗ്രഹം തേടുകയാണ് താൻ ചെയ്തതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
കർണാടകയിൽ 47253 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 928 പേർ മരണത്തിന് കീഴടങ്ങി. അനുദിനം സ്ഥിതി വഷളാവുന്ന ബംഗളൂരു നഗരത്തിൽ ഇതുവരെ 22944 പേരും രോഗം ബാധിതരായി. ബുധനാഴ്ച മാത്രം 60 പേരാണ് ബംഗളൂരുവിൽ മരിച്ചത്. നഗരത്തിലെ ആകെ കോവിഡ് മരണം 437 ലെത്തി. സ്ഥിതി രൂക്ഷമായതോടെ മലയാളികളടക്കം ബംഗളൂരുവിലെ ഇതര സംസ്ഥാനക്കാർ കൂട്ട പലായനമാണ്. ചൊവ്വാഴ്ച രാത്രി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണ വിധേയമാവുന്നതിന് മുമ്പ് കർണാടകയിൽ വാണിജ്യ-വ്യവസായ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകിയതും
ലോക്ക്ഡൗണിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചതും രോഗവ്യാപനത്തിൻറ ഉറവിടം കണ്ടെത്തുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടതുമാണ് ബംഗളൂരുവിലും കർണാടകയിലും കേസുകൾ കുതിച്ചുയരാൻ കാരണമായത്.
കോവിഡ്-19 രോഗികളെ സുഖപ്പെടുത്താൻ പ്ലാസ്മ ദാനം നൽകുന്നവർക്ക് 5000 രുപ പാരിദോഷികം പ്രഖ്യാപിച്ചു കർണാടക സർക്കാർ
ലോക്ക്ഡൗണിനിടെ ധരിക്കാതെ പൊതുചടങ്ങുകളിൽ മാസ്ക് പെങ്കടുത്തും നിയന്ത്രണം ലംഘിച്ച് ആൾക്കൂട്ടത്തിന്റെ സ്വീകരണ ചടങ്ങുകളിൽ പെങ്കടുത്തും ആരോഗ്യ മന്ത്രി ബി. ശ്രീരാമുലു നേരത്തെയും വിവാദങ്ങളിൽ കുടുങ്ങിയിരുന്നു.ഇതേതുടർന്ന്, കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കെതിരെ കൈസടുക്കണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
- കേരളത്തിൽ ഇന്നും 600 കടന്നു കോവിഡ്,623 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം; സമ്പര്‍ക്ക രോഗികള്‍ പെരുകുന്നു,196 പേർക്ക് രോഗമുക്തി
- 50% ബെഡുകൾ വിട്ടു നൽകിയില്ല,അപ്പോളോ,വിക്രം ആശുപത്രികളുടെ ഒ.ടി.പി കൾ 48 മണിക്കൂറിലേക്ക് സീൽ ചെയ്ത് സർക്കാർ :ആശുപത്രി മുഴുവനായും വിട്ടു നല്കാൻ ജയനഗർ അപ്പോളോ
- കർണാടകയിൽ 2496 കോവിഡ് കേസുകൾ,മരണം 87: ബംഗളുരുവിൽ മാത്രം 1267 കേസുകളും 56 മരണവും
- ബംഗളുരു ലോക്കഡൗൺ:പ്രവർത്തനാനുമതിയുള്ള ഇന്ടസ്ട്രികൾ ഏതൊക്കെയെന്നു നോക്കാം
- ബംഗളൂരുവില്‍ ലോക്ഡൗണ്‍ നീട്ടില്ലെന്ന് യെദിയൂരപ്പ
- ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി:അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ ഉച്ചയ്ക്കു 12 മണിവരെ മാത്രം തുറക്കാൻ അനുമതി
- ബാംഗ്ലൂർ ലോക്ക്ഡൗൺ: നാളെ മുതൽ ബാംഗ്ലൂരിൽ ബസുകളും ഓടില്ല
- ലോക്കഡൗൺ ഭയം : ബംഗളുരുവിൽ നിന്ന് കൂട്ട പലായനം
- കേരളത്തിൽ സൂപ്പർ സ്പ്രെഡ് ആയിക്കഴിഞ്ഞു; ഇനി വരാനിരിക്കുന്നത് സമൂഹ വ്യാപനം
- രാജ്യത്ത് ഒൻപത് ലക്ഷം രോഗികള്‍; മരണനിരക്ക് 2.64 ശതമാനം
- ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തിന് ആവേശം: 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ
- ഓൺലൈൻ പരീക്ഷ നടത്താനുള്ള തീരുമാനം:ക്രൈസ്റ്റ് കോളേജിൽ നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) പ്രതിഷേധിച്ചു
- ബംഗളുരുവിലെ കണ്ടൈൻമെൻറ് സോണുകൾ 3168 ആയി : ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധ ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു
- കോവിഡ് വാക്സിന്: പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ യൂണിവേഴ്സിറ്റി
- മരണക്കയത്തിലേക്ക് ബംഗളുരു ,കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2627 കോവിഡ് കേസുകൾ ,മരണം 71 : ബംഗളുരുവിൽ മാത്രം 1525 കേസുകളും 45 മരണവും
- കര്‍ണാടക സാംസ്കാരിക മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
- ഗോവധവും ബീഫ് ഉപയോഗവും നിരോധിക്കാൻ കർണാടക
- പിടിത്തം വിട്ട് ബാംഗ്ലൂർ, ലോക്കിട്ട് സർക്കാർ : നഗരത്തിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിശോധിക്കാം
- ചൊവ്വാഴ്ച മുതൽ ബംഗളുരുവിൽ വീണ്ടും ലോക്കഡൗൺ : ആദ്യ ഘട്ടത്തിൽ 7 ദിവസം
- കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്