Home covid19 കൊവിഡ് 19; വൈറസ് വ്യാപനം ഇനിയും രൂക്ഷമാവും, അടുത്ത കാലത്തൊന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ലെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് 19; വൈറസ് വ്യാപനം ഇനിയും രൂക്ഷമാവും, അടുത്ത കാലത്തൊന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ലെന്ന് ലോകാരോഗ്യ സംഘടന

by admin

ജനീവ; ആഗോളതലത്തില്‍ കൊവിഡ് വ്യാപനം ഇനിയും രൂക്ഷമാവുമെന്ന് ലോകാരോഗ്യ സംഘടന. അടുത്ത കാലത്തൊന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ലെന്നും വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ബംഗളൂരുവില്‍ ലോക്​ഡൗണ്‍ നീട്ടില്ലെന്ന് യെദിയൂരപ്പ

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎസിലെ ഒരു സംസ്ഥാനത്തെ വൈറസ് ബാധ വളരെ ഉയര്‍ന്നതാണ്. ഇത് ആശങ്കാജനകമാണ്. അമേരിക്കയിലെ ഫ്ളോറിഡയില്‍ കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണം 15000 കടന്നിരിക്കുകയാണ്. ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ പ്രതികരിച്ചത്. ലോകരാജ്യങ്ങള്‍ കൊവിഡിനെതിരെ ശരിയായ രീതിയില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ലോകം മഹാമാരിയുടെ പിടിയിലമരുമെന്നും വിവിധ രാജ്യങ്ങളിലെ നേതാക്കളില്‍ പലരും അവരിലുളള വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലുളള പ്രതികരണങ്ങളാണ് നടത്തുന്നതെന്നും ആരുടെയും പേരെടുത്ത് പറയാതെ ഡബ്ല്യുഎച്ച്ഒ മേധാവി വിമര്‍ശിച്ചു.

bangalore malayali news portal join whatsapp group

അതേസമയം ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം കവിഞ്ഞു. വൈറസ് വ്യാപനം രൂക്ഷമായ ബ്രസീലില്‍ പുതുതായി 72000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1887959 ആയി ഉയര്‍ന്നു. 770 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്,ഇതോടെ മരണസംഖ്യ 72,921 ആയി ഉയര്‍ന്നു. അമേരിക്കയില്‍ മരണസംഖ്യ 138000 കവിഞ്ഞു. 63000 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കവിഞ്ഞു.

ലോക്കഡൗൺ ഭയം : ബംഗളുരുവിൽ നിന്ന് കൂട്ട പലായനം

ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി:അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക്  രാവിലെ 5 മുതൽ ഉച്ചയ്‌ക്കു 12 മണിവരെ മാത്രം തുറക്കാൻ അനുമതി   

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group