Home covid19 പിടിത്തം വിട്ട് ബാംഗ്ലൂർ, ലോക്കിട്ട് സർക്കാർ : നഗരത്തിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിശോധിക്കാം

പിടിത്തം വിട്ട് ബാംഗ്ലൂർ, ലോക്കിട്ട് സർക്കാർ : നഗരത്തിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിശോധിക്കാം

by admin

കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ബാംഗ്ലൂരിൽ മാത്രം ഇന്നലെ (11 – 07 – 2020 ) റിപ്പോർട്ട് ചെയ്തത് 1533 കോവിഡ് പോസിറ്റീവ് കേസുകൾ. ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചത് 23 പേർ.

നിലവിൽ ബാംഗ്ലൂരിൽ മാത്രം റിപ്പോർട്ട് ചെയ്തതിട്ടുള്ളത് 16862 കേസുകളാണ് . സംസ്ഥാനത്തു ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ബാംഗ്ലൂർ ആണ് . ജില്ലയിലെ 198 വാർഡുകളിലും ചുരുങ്ങിയത് രണ്ടു പേർക്കെങ്കിലും കോവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 3168 കണ്ടൈൻമെൻറ് സോണുകളാണ് ജില്ലയിലുള്ളത്. ഇത്തരത്തിൽ കേസുകൾ കൂടിയ സാഹചര്യത്തിലാണ് സർക്കാർ ബാംഗ്ലൂർ അർബാനിലും, ബാംഗ്ലൂർ റൂറലിലും ലോക്ഡൗൺ പ്രക്യപിക്കാൻ നിർബന്ധിതനായത്

ജില്ലയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 16862 , നിലവിലുള്ള കേസുകൾ 12793 , ജില്ലയിൽ മാത്രം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 229 ആയി , അസുഖം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 3839 .

കോവിഡ് പ്രതിരോധത്തിൽ ഏറ്റവും നല്ല മാതൃകയായി കണക്കാക്കിയിരുന്ന സംസ്ഥാനം ഇന്ന് കോവിഡ് ബാധിതരുടെ എന്നതിൽ ഉത്രപ്രദേശിനെ പിന്തള്ളി അഞ്ചാം സ്ഥാനത്താണ് . മഹാരാഷ്ട്ര , തമിഴ്നാട് , ഡൽഹി , ഗുജ്‌റാത് എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം കര്ണാടകയ്ക്കു മുന്നിലുള്ളത് .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group