Home covid19 ബംഗളുരുവിൽ മാത്രം 440 കണ്ടൈൻമെൻറ് സോണുകൾ : ഒറ്റ ദിവസം വർധിച്ചത് 142 സോണുകൾ

ബംഗളുരുവിൽ മാത്രം 440 കണ്ടൈൻമെൻറ് സോണുകൾ : ഒറ്റ ദിവസം വർധിച്ചത് 142 സോണുകൾ

by admin

കോവിഡ് വ്യാപനത്തെ തുടർന്ന് ബിബിഎംപി പരിധിയിൽ പുതുതായി 142 കണ്ടെയിൻമെന്റ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ജൂൺ 21 ന് 298 കണ്ടെയിൻമെന്റ്റ് സോണുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് ജൂൺ 22 ലേക്ക് എത്തുമ്പോൾ 440 ആയി ഉയർന്നു.

അപ്പാർട്ട്മെൻറുകളിൽ താമസിക്കുന്ന ഒരാൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചാൽ രോഗി താമസിക്കുന്ന ഭാഗവും മുകളിലേയും താഴത്തയും ഓരോ നിലകളാണ് കണ്ടെയിൻമെന്റ്റ് സോണാക്കി നിശ്ചയിക്കുന്നത്. 21 ദിവസത്തെ നിരീക്ഷണത്തിന് ശേഷം പുതിയ മേഖലയിൽ നിന്ന്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ ഈ നിയന്ത്രണങ്ങൾ ഒഴിവാക്കും. കോവിഡ് പൊസിറ്റീവ് കേസുകൾ തുടർന്നും റിപ്പോർട്ട് ചെയ്യുന്നതിനാൽ ചില മേഖലകൾ ഇപ്പോഴും കണ്ടെയിൻമെന്റ്റ് സോണുകളായി തുടരുകയാണ്. 484 നിയന്ത്രിത മേഖലകളായിരുന്നു നഗരത്തിൽ ഇതു വരെ ഉണ്ടായിരിന്നത്. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിനനുസരിച്ച് 44 സോണുകൾ ഒഴിവാക്കപ്പെട്ടു.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം      

ബിബിഎംപിയുടെ കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം നിലവിൽ ഏറ്റവും കൂടുതൽ കണ്ടെയിൻമെന്റ്റ് സോണുകൾ ഉള്ളത് സൗത്ത് സോണിലെ വാർഡുകളിലാണ്. രണ്ടാമതായി വെസ്റ്റ് സാണും. ഇതു വരെ ബെംഗളുരു നഗരത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടത് 1405 പേർക്കാണ്. ഇതിൽ 378 പേർക്ക് രോഗം ഭേദമയി. 962 പേരാണ് ചികിത്സയിലുള്ളത്. 65 പേർ മരണപ്പെട്ടു.

വാർഡുകൾ തിരിച്ചുള്ള കണ്ടെയിൻമെന്റ്റ് മേഖലകളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചായിരുന്നു ബിബിഎംപി കോവിഡ് വാർ റൂം ബുള്ളറ്റിൻ നേരത്ത പുറത്ത് ഇറക്കിയിരുന്നത്. എന്നാൽ കണ്ടെയിൻമെന്റ്റ് സോണുകളുടെ എണ്ണം വർധിക്കുന്നതിനാൽ വാർഡുകളുടെ വിവരം ഒഴിവാക്കി സോണുകൾക്കകത്തെ എണ്ണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ബിബിഎംപി കോവിഡ് വാർ റൂം പുറത്ത് വിട്ടത്.

ബിബിഎംപി കോവിഡ് വാർ റൂം ബുള്ളറ്റിൻ ഡൌൺലോഡ് ചെയാം

https://dl.bbmpgov.in/covid/Covid_Bengaluru_22June_2020%20Bulletin-91%20English.pdf

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group