Home Featured “ഒരിന്ത്യ ഒരു പെൻഷൻ ” കൊടുങ്കാറ്റായി പുതിയ വിപ്ലവം

“ഒരിന്ത്യ ഒരു പെൻഷൻ ” കൊടുങ്കാറ്റായി പുതിയ വിപ്ലവം

by admin

ചരിത്രം പലപ്പോഴും അങ്ങനെയാണ്. ഒരു ചെറിയ തീപ്പൊരി മതി, കൊടുങ്കാറ്റിനേക്കാൾ വേഗത്തിൽ പല ആശയങ്ങളും പടർന്ന് പിടിക്കാനും വലിയ പ്രസ്ഥാനമാവാനും. ലോകത്തിലും ഇന്ത്യയിലും അതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ട്. അടിമത്ത നിരോധനമെന്ന ആശയം ആദ്യമായി അബ്രഹാം ലിങ്കൻ മുന്നോട്ടെക്കുമ്പോൾ അന്ന് ലോകത്തിന് ഇത്തരം ഒരു ആശയം ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്ത്യയിൽ 1950കളിൽ ആചാര്യ വിനോഭാവെയുടെ നേതൃത്വത്തിൽ തുടങ്ങിയ ഭൂദാന പ്രസ്ഥാനത്തെ ഓർത്തുനോക്കുക. ഒരു പതിറ്റാണ്ടോളം അത് ഇന്ത്യയിൽ തരംഗമായി. മണ്ണിൽ പണിയെടുക്കുന്ന കർഷകും ദലിതനും ആ മണ്ണിന്റെ അവകാശികൾ കൂടിയാണെന്ന ധാരണയുണ്ടാക്കിയെടുത്ത ഈ പ്രസ്ഥാനം, കേരളത്തിലടക്കം ഭൂപരിഷ്ക്കരണത്തെ വൻ തോതിൽ
സ്വാധീനിച്ചു. ഇന്ത്യയിൽ അണ്ണാഹസാരയുടെ സമരത്തെ തുടർന്ന്, അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി വിപ്ലവം ഉണ്ടായത് നമ്മുടെ ഓർമയിലുണ്ട്

സമാനമായ ഒരു ജനകീയ മപൂവ്മെന്റിന് കേരളത്തിലും തീപ്പിടിച്ചിരിക്കയാണ്.കൊടുങ്കാറ്റിനേക്കാൾ വേഗമുള്ള ഒരു ആശയം ഇപ്പോൾ കേരളത്തിൽ പ്രചരിക്കുകയാണ്. ഒരു മുഖ്യധാരാ മാധ്യമത്തിന്റെയും സഹായമില്ലാതെ. ഒരു സംഘടനയുടെയും പ്രത്യക്ഷമായ പിന്തുണയില്ലാതെ.

 ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം   

കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്ന് ഈ ആശയം ചർച്ചയായി കഴിഞ്ഞിരിക്കുന്നു. അതാണ് വൺ ഇന്ത്യ വൺ പെൻഷൻ. ചുരുക്കി (OIOP) 60 വയസ്സ് പൂർത്തിയായ സകല ഇന്ത്യാക്കാർക്കും പതിനായിരം രൂപ വീതം മാസം പെൻഷൻ കിട്ടണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്.

ചെരുപ്പുകുത്തി മുതൽ ഐ.എ.എസ്. ഉദ്യോഗസ്ഥൻവരെ. പ്രാദേശിക ജനപ്രതിനിധി മുതൽ പ്രധാനമന്ത്രി വരെ. എല്ലാവർക്കും തുല്യ പെൻഷൻ.

വെറും ഒരു വർഷം കൊണ്ട് കേരളത്തിലെ മുഴവൻ ആളുകൾക്കും ഇടയിൽ എത്തുന്ന രീതിയിൽ ഈ മൂവ്മെന്റ് മാറിക്കഴിഞ്ഞു. കോവിഡ് കഴിഞ്ഞാൽ കേരളം ഇന്ന് ചർച്ച ചെയ്യുന്നത് ഈ ആശയമാണ്.

സംഘടനയുടെ വാട്സാപ്പ് ഫേസ് ബുക്ക് കൂട്ടായ്മകളിൽ ആയിരക്കണക്കിന് ഓരോ ദിവസവും ചേരുന്നത്.

മടിവാളയിൽ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശി സോഫ്റ്റ്‌വെയർ എഞ്ചിനീയർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group