ബെംഗളൂരു :പരിസ്ഥിതി കോട്ടം വരുത്തിയെന്ന ആരോപണം നേരിടുന്ന അദാനിയുടെ ഉഡുപ്പി പവർ കോർപറേഷൻ ലിമിറ്റഡ് (യുപിസിഎൽ) താപവൈദ്യുതി പ്ലാന്റിന് ദേശീയ ഹരിത ട്രൈബ്യൂണൽ 52 കോടി രൂപ പിഴ ചുമത്തി.ഉഡുപ്പി വെല്ലൂരിൽ പ്രവർത്തിക്കുന്ന 600 മെഗാവാട്ട് ഉല്പാദന ശേഷിയുള്ള 2 പ്ലാന്റുകളുടെ പ്രവർത്തനം സമീപവാസികളിൽ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണു ദക്ഷിണ മേഖലാ ബെഞ്ചിന്റെ നടപടി.
പിഴയുടെ പകുതി തുക പ്ലാന്റിനു ചുറ്റുമുള്ള ശുദ്ധജല വിതരണം, മലിനജല ശുദ്ധീകരണ പ്ലാആരോഗ്യപരിപാലന സംവിധാനങ്ങൾ തുടങ്ങിയവ മെച്ചപ്പെടുത്താനായി വിനിയോഗിക്കണം. ട്രൈബ്യൂണലിന്റെ ഇടക്കാല വിധിയെ തുടർന്ന് നിലയം നേരത്തെ 5 കോടി രൂപ പിഴ കെട്ടിവച്ചിരുന്നു.
ബാക്കി തുക 3 മാസത്തിനകം ഒടുക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.നിലയത്തിനു ചുറ്റുമുള്ള 10 കിലോമീറ്റർ ചുറ്റളവിലെ കൃഷിയിടങ്ങളെ പ്ലാന്റിന്റെ പ്രവർത്തനം എങ്ങനെ ബാധിക്കുന്നു എന്നു പഠിക്കാനായി പ്രത്യേക സമിതി യെയും നിയോഗിച്ചു.