Home Featured കര്‍ണാടക:ബ്ലൂടൂത്ത് ഉപയോഗിച്ച്‌ പൊതുപരീക്ഷ എഴുതി; കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ 13പേര്‍ അറസ്റ്റില്‍

കര്‍ണാടക:ബ്ലൂടൂത്ത് ഉപയോഗിച്ച്‌ പൊതുപരീക്ഷ എഴുതി; കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ 13പേര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ പിഎസ്‌ഐ പൊതു പരീക്ഷയില്‍ ക്രമക്കേട് കാട്ടിയതിന് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെയുള്ള 13പേര്‍ പിടിയില്‍.ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്രമവിരുദ്ധമായി പരീക്ഷ എഴുതാന്‍ സഹായിച്ചതിന് അഫ്സല്‍പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മഹന്ദേഷ് പട്ടേലിനെതിരെയും കേസെടുത്തിട്ടുണ്ട്.

പരീക്ഷയില്‍ പങ്കെടുത്ത വീര്‍ വര്‍ഷ, സഹായി ശരണ ബസപ്പ എന്നിവരും അറസ്റ്റിലായി.അഫ്സല്‍പൂര്‍ ടൗണില്‍ 101പേരുടെ സമൂഹവിവാഹം നടക്കുന്ന വേദിയില്‍ എത്തിയാണ് മഹന്ദേഷിനെ അറസ്റ്റ് ചെയ്തത്.

സിഐഡി ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ശങ്കര്‍ ഗൗഡയാണ് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തത്. ബ്ലൂടൂത്ത് ഉപകരണം ചെവിയില്‍ വച്ച്‌ പരീക്ഷ എഴുതിയവരെയും ഇവരെ സഹായിച്ചവരെയുമാണ് സിഐഡി സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം അഫ്സല്‍പൂര്‍ എംഎല്‍എയുടെ ഗണ്‍മാന്‍ ആയ ഹയ്യാല ദേശായി സിഐഡി സംഘത്തിന്റെ പിടിയിലായിരുന്നു. ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group