കെജിഎഫ് രണ്ടാം ഭാഗം തീയറ്ററില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. റോക്കി ഭായിയെ ജനങ്ങള്‍ ഹൃദയത്തിലേറ്റി എന്നാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ വ്യക്തമാക്കുന്നത്. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് നായകനായി എത്തിയ ചിത്രം ആദ്യ ദിനം 130 കോടി ആയിരുന്നു നേടിയത്.
നിറഞ്ഞ സദസ്സില്‍ ചിത്രം പ്രദര്‍ശനം തുടരുകയായിരുന്നു. കെജിഎഫ് 1 ന്റെ തുടര്‍ച്ചയായിട്ടായിരുന്നു കെജിഎഫ് 2 എത്തിയത്. ഇത് അവസാന ഭാഗം ആയിരിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസ് അണിയറ പ്രവര്‍ത്തകര്‍ ഒളിപ്പിച്ചു വച്ചിരുന്നു.
ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന സൂചനയായിരുന്നു ഇത്. റോക്കി ഭായി മൂന്നാം തവണയും എത്തുമെന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്.
ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. കെജിഎഫ് 2ന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക്ക് ഗൗഡയാണ് ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തലില്‍ ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍. റോക്കി ഭായിയെ ഉടനെ തന്നെ വീണ്ടും കാണാം എന്ന സന്തോഷത്തിലാണ് ആരാധകര്‍ ഇപ്പോഴുള്ളത്.