Home Featured ‘ബംഗളൂരു-നാദാപുരം റൂട്ടിലെ കോവിഡ് കാല ബസ് നിരക്ക് കുറക്കണം’

‘ബംഗളൂരു-നാദാപുരം റൂട്ടിലെ കോവിഡ് കാല ബസ് നിരക്ക് കുറക്കണം’

by admin

ബംഗളൂരു: ബംഗളൂരു നാദാപു രം റൂട്ടിൽ ബസ് ടിക്കറ്റ് കോവി ഡ് കാലത്തേതിന് സമാനമായി തുടരുന്നത് പിൻവലിക്കണമെ ന്ന് ബാംഗ്ലൂർ നാദാപുരം കൾച്ച റൽ ഫോറം (ബി.എൻ.സി.എഫ് ആവശ്യപ്പെട്ടു. കോവിഡ് കാ ലത്ത് നാദാപുരം റൂട്ടിലെ ബസ് കാസർകോട് വഴി സർവിസ് ന ടത്തിയിരുന്നതിനാൽ ഉയർന്ന നിരക്കാണ് ഈടാക്കിയിരുന്ന ത്. സാഹചര്യം മാറിയിട്ടും ഇ തേ ടിക്കറ്റ് നിരക്ക് തുടരുകയാ ണെന്നും ഇത് യാത്രക്കാരോടു ള്ള അനീതിയാണെന്നും ഫോറം ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ടി ക്കറ്റ് നിരക്ക് കുറക്കണമെന്ന് ആ വശ്യപ്പെട്ട് അധികൃതർക്ക് നിവേ ദനം നൽകാൻ ബി.എൻ.സി.എ തീരുമാനിച്ചു. നിർവാഹക സ മിതി അംഗങ്ങളുടെ യോഗം മെ ജസ്റ്റിക്കിലെ ചിക്കൻ കൗണ്ടി റ സ്റ്റാന്റിൽ ചേർന്നു.

ബംഗളൂരു നഗരത്തിന്റെ വി വിധ ഭാഗങ്ങളിൽ കഴിയുന്ന നാ ദാപുരം സ്വദേശികളുടെ വിശാല കൂട്ടായ്മയാണ് ബാഗ്ലൂർ നാദാ പുരം കൾച്ചറൽ ഫോറം. ആശു പ്രതി ചികിത്സ സഹായം, നിയമ സഹായങ്ങൾ, തൊഴിൽ സാധ്യ ത ഉപദേശങ്ങൾ, കോവിഡ് കാ ലത്തെ യാത്ര പാസ് സൗകര്യങ്ങ ൾ, കോവിഡ് ബന്ധപ്പെട്ടുള്ള വി വരങ്ങൾ കൈമാറൽ എന്നിവ മു ൻകാല പ്രവർത്തനങ്ങളിൽ ചില താണെന്നും ജീവകാരുണ്യ പ്രവ ർത്തനങ്ങളിലും നാട്ടിലെ സാമൂ ഹിക-വിദ്യാഭ്യാസ-രാഷ്ട്രീയ ഉന്ന മനത്തിനു വേണ്ടി ഫോറം ക കോർത്ത് പ്രവർത്തിക്കുന്നുണ്ട ന്നും ഭാരവാഹികൾ പറഞ്ഞു.

പ്രസിഡന്റ് ഹാരിസ് ഐമാ ക്ക് അധ്യക്ഷത വഹിച്ചു. ന ഫൽ കുമ്മങ്കോട്, ശമീൽ, അൽ ത്താഫ് എടോളി, അബ്ദുല്ല എ. ബി.ഡി എന്നിവർ സംസാരിച്ചു. മുഖ്യ രക്ഷാധികാരി സിദ്ദീഖ് ത ങ്ങൾ യോഗം നിയന്ത്രിച്ചു. യോ ഗത്തിൽ സെക്രട്ടറി അബ്ദുൽ ക ബീർ സ്വാഗതവും വൈസ് പ്രസി ഡന്റ് സി.എച്ച്. സഹീർ നന്ദിയും പറഞ്ഞു.

ഉത്സവ കാല വണ്ടികൾ ഇല്ല :കേരളത്തിൽ നിന്നുള്ള മടക്ക യാത്ര കഠിനമാകും

പാലക്കാട്
വിഷുവും ഈസ്റ്ററും ആഘോഷിക്കാന്‍ നാട്ടില്‍ എത്തിയവരുടെ മടക്ക യാത്ര ദുരിതമാവും. തിങ്കളാഴ്ച തിരിച്ചുപോകാനിരിക്കുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടുക.
ചെന്നൈ, ബംഗളൂരു, മുംബൈ തുടങ്ങി മലയാളികള്‍ കൂടുതലുള്ള പ്രദേശങ്ങളിലേക്കുള്ള ട്രെയിനുകളെല്ലാം നിറഞ്ഞു. മുന്‍കാലങ്ങളില്‍ ഉത്സവകാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ കൂടുതല്‍ ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ തയ്യാറായിരുന്നു. ഇത്തവണ സ്പെഷ്യല്‍ ട്രെയിനുകള്‍ പേരിനുമാത്രം. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണവുമുണ്ട്.

ചെന്നൈയിലേക്ക് 17, 18,19 തീയതികളില്‍ ട്രെയിനുകളില്‍ ടിക്കറ്റില്ല. ചെന്നൈ മെയില്‍, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ഗുരുവായൂര്‍ –- ചെന്നൈ എക്സ്പ്രസ്, ആഴ്ചയില്‍ മൂന്നുദിവസം ഓടുന്ന രപ്തിസാഗര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളിലെല്ലാം എസി, സ്ലീപ്പര്‍ ടിക്കറ്റുകളിലെല്ലാം വെയിറ്റിങ് ലിസ്റ്റിലാണ്.

ഇതേ അവസ്ഥ തന്നെയാണ് ബംഗളൂരു, മുംബൈ യാത്രക്കാരുടെയും. കൊച്ചുവേളി – -മൈസുരു, കന്യാകുമാരി –- ബംഗളൂരു ഐലന്റ് എക്സ്പ്രസ്, വ്യാഴം, ശനി ദിവസങ്ങളില്‍ ഓടുന്ന കൊച്ചുവേളി –- ബനാസ്വാടി ഹംസഫര്‍ എക്സ്പ്രസ്, ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം –- മൈസൂരു സ്പെഷ്യല്‍ ട്രെയിന്‍, കൊച്ചുവേളി – -യശ്വന്ത്പൂര്‍ ഗരീബ്രഥ് എന്നിവയിലും ദിവസങ്ങള്‍ക്ക് മുമ്ബ് ടിക്കറ്റ് തീര്‍ന്നു.

മുംബൈയിലേക്കുള്ള സമ്ബര്‍ക്കക്രാന്തി എക്സ്പ്രസ്, നിസാമുദീന്‍ എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലും ടിക്കറ്റില്ല. മിക്ക ട്രെയിനുകളിലും വെയിറ്റിങ് ലിസ്റ്റ് നൂറിന് മുകളിലാണ്. അടിയന്തരമായി യാത്രയ്ക്ക് തല്‍ക്കാല്‍ എടുക്കാമെന്ന് കരുതിയാല്‍ പകല്‍11 ന് സൈറ്റ് തുറന്നാല്‍ അഞ്ചുമിനിട്ടിനകം ടിക്കറ്റ് തീരും. യാത്ര ബസില്‍ ആക്കാമെന്നു വച്ചാല്‍ കെഎസ്‌ആര്‍ടിസിയിലും മറ്റ് ടൂറിസ്റ്റ് ബസുകളുമൊക്കെ നിറഞ്ഞു. മാത്രമല്ല, യാത്രാ നിരക്ക് ബസില്‍ ഇരട്ടിയുമാണ്.

ട്രെയിനുകള്‍ വൈകും
തൃശൂര്‍ യാര്‍ഡില്‍ റെയില്‍വേ പാളത്തില്‍ പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ തിങ്കളാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തും. എറണാകുളം ജങ്ഷന്‍–-ഷൊര്‍ണൂര്‍ ജങ്ഷന്‍ മെമു എക്സ്പ്രസ് സ്പെഷ്യല്‍(തിങ്കള്‍) റദ്ദാക്കി. നാല് ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ട്.

മംഗളൂരു ജങ്ഷനില്‍നിന്ന് പകല്‍ 2.20ന് പുറപ്പെടേണ്ട മംഗളൂരു ജങ്ഷന്‍–-തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്(16348) ഒന്നര മണിക്കൂര്‍ വൈകി പകല്‍ 3.50ന് യാത്ര ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് പകല്‍ 2.50 ന് പുറപ്പെടേണ്ട തിരുവനന്തപുരം–-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്(12082) വൈകിട്ട് 4.30 നേ പുറപ്പെടൂ. കന്യാകുമാരി–-കെഎസ്‌ആര്‍ ബംഗളൂരു ഐലന്റ് എക്സ്പ്രസ് (16525)കന്യാകുമാരിയില്‍നിന്ന് രണ്ടുമണിക്കൂര്‍ വൈകി പകല്‍ 12.10ന് യാത്ര തുടങ്ങും. എറണാകുളം ജങ്ഷന്‍–-പുണെ ജങ്ഷന്‍ പൂര്‍ണ പ്രതിവാര എക്സ്പ്രസ്(11098) രണ്ടുമണിക്കൂര്‍ വൈകി രാത്രി 8.50 നായിരിക്കും പുറപ്പെടുക.

You may also like

error: Content is protected !!
Join Our WhatsApp Group